LiveTV

Live

Entertainment

‘കുട്ടിറാമി’ന്റെ നേട്ടത്തില്‍ അഭിമാനത്തോടെ അച്ഛന്‍; മകന്‍ പുരസ്കാരം വാങ്ങുന്നത് മൊബൈലില്‍ പകര്‍ത്തി ഭാസ്കര്‍ 

ബിഹൈന്‍ഡ് വുഡ്സ് ഗോള്‍ഡ് മെഡല്‍സിന്റെ ആറാമത് ഐക്കോണിക് എഡിഷനായിരുന്നു ചടങ്ങ്

 ‘കുട്ടിറാമി’ന്റെ നേട്ടത്തില്‍ അഭിമാനത്തോടെ അച്ഛന്‍; മകന്‍ പുരസ്കാരം വാങ്ങുന്നത് മൊബൈലില്‍ പകര്‍ത്തി ഭാസ്കര്‍ 

96 കണ്ടവരാരും വിജയ് സേതുപതിയുടെ കൌമാരകാലം അവതരിപ്പിച്ച ആദിത്യ ഭാസ്കറിനെയും കുട്ടി ജാനുവായി വേഷമിട്ട ഗൌരി കിഷനെയും മറക്കില്ല. ആദ്യ സിനിമ എന്ന തോന്നല്‍ ഒരിക്കല്‍ പോലും തോന്നാത്ത വിധത്തില്‍ അത്ര ഗംഭീരമായിട്ടാണ് ഇരുവരും അഭിനയിച്ചത്. കാതലേ കാതലേ എന്ന് പാട്ട് കേള്‍ക്കുമ്പോള്‍ ഒരു വേള വിജയ് സേതുപതിയെയും തൃഷയെയും നാം മറന്നുപോകും. അത്ര പെട്ടെന്നായിരുന്നു കുട്ടി റാമും കുട്ടിജാനുവും പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയത്. തമിഴ് സിനിമാതാരം എം.എസ് ഭാസ്കറിന്റെ മകനാണ് ആദിത്യ. ഈയിടെ ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ മകന്‍ പുരസ്കാരം വാങ്ങുന്നത് തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന ഭാസ്കറിന്റെ വീഡിയോ ആരാധകരുടെ കണ്ണ് നനയിച്ചു.

ബിഹൈന്‍ഡ് വുഡ്സ് ഗോള്‍ഡ് മെഡല്‍സിന്റെ ആറാമത് ഐക്കോണിക് എഡിഷനായിരുന്നു ചടങ്ങ്. ചടങ്ങില്‍ മികച്ച പുതുമുഖ താരങ്ങള്‍ക്കുള്ള പുരസ്കാരം ലഭിച്ചത് ആദിത്യക്കും ഗൌരിക്കുമായിരുന്നു. ഇതു കണ്ടുകൊണ്ട് സദസില്‍ നിറകണ്ണുകളോടെ ഭാസ്കറുമുണ്ടായിരുന്നു. മക്കളുടെ പരിപാടികള്‍ സ്റ്റേജില്‍ കാണുന്ന ഏതൊരു പിതാവിനെയും പോലെ വാത്സല്യം നിറയുന്ന മുഖവുമായിട്ടാണ് ഭാസ്കര്‍ സദസിലിരുന്നത്. താരങ്ങളായ അരവിന്ദ് സാമിയും ആന്‍ഡ്രിയയും സമീപത്തുണ്ടായിരുന്നു. ആദിത്യ സ്റ്റേജിലേക്ക് കയറുമ്പോള്‍ അഭിമാനത്തോടെ മൊബൈലില്‍ പകര്‍ത്തുന്ന ഭാസ്കറിനെ വീഡിയോയില്‍ കാണാം. അത്ര ഹൃദ്യമായിരുന്നു ആ നിമിഷങ്ങള്‍.

 ‘കുട്ടിറാമി’ന്റെ നേട്ടത്തില്‍ അഭിമാനത്തോടെ അച്ഛന്‍; മകന്‍ പുരസ്കാരം വാങ്ങുന്നത് മൊബൈലില്‍ പകര്‍ത്തി ഭാസ്കര്‍ 

റാമിന്റെയും ജാനുവിന്റെയും പ്രണയക്കഥ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ആദിത്യയും ഗൗരിയും ഒരുമിച്ചാണ് വേദിയിൽ അവാർഡ് വാങ്ങാനെത്തിയത്. ‘യുമനയാറ്റിലെ..’ എന്നു തുടങ്ങുന്ന ഗാനം ഗൗരി വേദിയിൽ ആലപിച്ചപ്പോൾ നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ വീഡിയോ.