LiveTV

Live

Entertainment

‘ഇതിന്റെ പേരിൽ ഒരുപാട് കുരിശു ചുമക്കേണ്ടിവരും, എന്നാലും മനുഷ്യനായി ജീവിക്കുമ്പോ ഒരു അന്തസ്സ് വേണം’; വ്യാജ വാര്‍ത്തക്കെതിരെ സലീം കുമാര്‍

‘ഇതിന്റെ പേരിൽ ഒരുപാട് കുരിശു ചുമക്കേണ്ടിവരും, എന്നാലും മനുഷ്യനായി ജീവിക്കുമ്പോ ഒരു അന്തസ്സ് വേണം’; വ്യാജ വാര്‍ത്തക്കെതിരെ സലീം കുമാര്‍

കേരളത്തിൽ അൽഖ്വയ്ദ പിടിമുറുക്കുന്നുവെന്ന 'ജനം' ടി.വിയുടെ വ്യാജ വാര്‍ത്തക്ക് മറുപടിയുമായി നടന്‍ സലീം കുമാര്‍. സംഭവത്തില്‍ സലീം കുമാറിനെ മുസ്‌ലിം പേരുകാരനായി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നതിനെതിരെ ആഞ്ഞടിച്ചാണ് താരം രംഗത്തെത്തിയത്. ‘ഇതിന്റെ പേരിൽ ഒരുപാട് കുരിശു ചുമക്കേണ്ടിവരും എന്നാലും മനുഷ്യനായി ജീവിക്കുമ്പോ ഒരു അന്തസ്സ് വേണം. പത്തു മാസങ്ങൾക്ക് ശേഷമാണ് വ്യാജ വാര്‍ത്ത എക്സ്ക്ലുസീവ് എന്ന പേരിൽ ജനം ടി.വി കൊടുക്കുന്നത്, എന്തൊരു വിരോധാഭാസമണിത്..? അവർ ആ വീഡിയോ പിൻവലിച്ചു കുട്ടികളോട് മാപ്പുപറയണം, ഇതിന്റെപേരിൽ എന്തനുഭവിക്കാനും ഞാൻ തയാറാണ് ’; സലീം കുമാര്‍ തുറന്നടിച്ചു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയിലാണ് കറുത്ത തൊപ്പിയും ഷര്‍ട്ടും ധരിച്ച് സലീം കുമാര്‍ വന്നത്.

അന്ന് പരിപാടിക്ക് മുഖ്യാതിഥിയായി പങ്കെടുത്ത നടൻ സലീം കുമാർ സത്യാവസ്ഥ തുറന്ന് പറഞ്ഞിരുന്നു. മാർച്ചിൽ നടന്ന പരിപാടി വിദ്യാർത്ഥികളുടെ ആഘോഷം മാത്രമായിരുന്നെന്നും സി.ഐ.ഡി മൂസ എന്ന സിനിമയുടെ പ്രത്യേക തീമിൽ രൂപം കൊടുത്ത ആന്വൽ ഡേക്ക് അതേ രൂപത്തിൽ വസ്ത്രം ധരിച്ചുവെന്നേയുള്ളുവെന്നും അന്ന് നടന്ന ആഘോഷ പരിപാടി മികച്ചതായിരുന്നെന്നും സലീം കുമാർ പറഞ്ഞത്. ജനം ടി.വി എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും മുസ്‌ലിംങ്ങൾക്ക് ഈ നാട്ടില്‍ ജീവിക്കണ്ടെയെന്നും അവർക്ക് ആഘോഷിക്കേണ്ടെയെന്നും സലീം കുമാർ ചോദിച്ചു. നല്ല രീതിയില്‍ കോളെജ് നടത്തുന്ന ഡീസന്റ് ആള്‍ക്കാരാണ് സി.എച്ച്.എം.എം കോളെജ് മാനേജ്‌മെന്റ് എന്നും സലീം കുമാർ പറയുന്നു.

അതെ സമയം കോളേജിനെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ കോളേജ് അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. ചാവർകോട് സി.എച്ച്.എം.എം കോളജിൽ തീവ്രവാദ പ്രവർത്തനമുണ്ടെന്ന പ്രചാരണം വാസ്തവ വിരുദ്ധവും ഗുഢാലോചനയുമാണെന്ന് കോളേജ് ട്രസ്റ്റ് അധികൃതർ വിശദീകരിച്ചു. തെറ്റിദ്ധാരണ പരത്താൻ ഉദ്ദേശിച്ചുള്ള പ്രചാരണമാണിതെന്നും 'മെറ്റ്ക' ട്രസ്റ്റ് ജനറൽ സെക്രട്ടറി അഡ്വ. ഷഹീർ വിശദീകരണത്തിലൂടെ പറഞ്ഞു.

2018 മാർച്ച് 14ന് നടന്ന ആന്വൽ ഡേ ആഘോഷമാണ് ജനം ടി.വി വ്യാജ പ്രചരണത്തിലൂടെ അല്‍ ഖ്വയ്ദയായി വാര്‍ത്തയില്‍ അവതരിപ്പിക്കുന്നത്. കോളേജിലെ ഒരു വിഭാഗം സലിംകുമാർ ഫാൻസുകാരാണ് ആന്വൽ ഡേക്ക് മുഖ്യാതിഥിയായി അദ്ദേഹത്തെ ക്ഷണിക്കാൻ തീരുമാനിക്കുന്നതും പരിപാടി സംഭവിക്കുന്നതും. വിദ്യാർഥികള്‍ തന്നെ മുന്നിട്ട് നിന്നത് കൊണ്ട് വിദ്യാർഥികളുടെ ആഗ്രഹത്തെയും താൽപര്യത്തെയും അധികൃതർ ഹനിച്ചില്ലയെന്നും കോളേജ് അധിക്യതര്‍ പറയുന്നു.