LiveTV

Live

Entertainment

ജോണ്‍ എബ്രഹാം പാലയ്ക്കല്‍ പതിനെട്ടാം പടിയില്‍ ഇങ്ങനെയിരിക്കും; ഫസ്റ്റ് ലുക്ക് കാണാം 

ജോണ്‍ എബ്രഹാം പാലയ്ക്കല്‍ പതിനെട്ടാം പടിയില്‍ ഇങ്ങനെയിരിക്കും; ഫസ്റ്റ് ലുക്ക് കാണാം 

ഓഗസ്റ്റ് സിനിമക്ക് വേണ്ടി ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പതിനെട്ടാം പടി’യുടെ ആദ്യ ലുക്ക് പുതുവര്‍ഷമായ ഇന്ന് രാത്രി 12 മണിക്ക് മമ്മുട്ടി പുറത്തു വിട്ടു. മമ്മൂട്ടി, പൃഥ്വിരാജ്, ടോവിനോ എന്നിവർ ഒന്നിക്കുന്ന ചിത്രം ഫുട്ബോള്‍ പ്രമേയത്തിലുള്ള വ്യത്യസ്തമായ കഥയുമായാകും പ്രേക്ഷകരിലേക്ക് എത്തുക. ചിത്രത്തിന് സംഘടനമൊരുക്കുന്നത് ബാഹുബലിക്ക് സംഘടനം ഒരുക്കിയ കേച്ച കംബക്ഡിയാണ്. തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാനം സംരംഭമാണ് പതിനെട്ടാം പടി. കേരള കഫേയായിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. 60ല്‍ അധികം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രം വൈകാതെ തന്നെ തിയേറ്ററുകളിലെത്തും.