LiveTV

Live

Entertainment

ഇതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായിക

റേച്ചൽ ഡേവിഡ് എന്ന സയ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്. 

ഇതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായിക

പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായികയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകൻ അരുൺ ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ നായികയെ പ്രേഷകർക്ക് പരിചയപ്പെടുത്തിയത്. റേച്ചൽ ഡേവിഡ് എന്ന സയ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്. മോഡലിങ്ങിലൂടെയാണ് സയ ഡേവിഡ് സിനിമയിലെത്തുന്നത്.

ഇതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായിക

ദിലീപ് നായകനായെത്തിയ ‘രാമലീല’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രംകൂടിയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.

ഇതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായിക

ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രന്‍ പ്രണവ് മോഹന്‍ലാല്‍ വീണ്ടും നായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിനുവേണ്ടി ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് തന്ത്രങ്ങളും പ്രണവ് മോഹന്‍ലാല്‍ പരിശീലിച്ചിരുന്നു.

It is a moment of absolute pride for me to introduce to the Malayalam film industry, the leading lady of Irupathiyonnaam...

Posted by Arun Gopy on Saturday, December 29, 2018

Also read: തകര്‍പ്പന്‍ ലുക്കില്‍ പ്രണവ് മോഹന്‍ലാല്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

Also read: തോളോട് ചേർന്ന് സ്വപ്നം സാധ്യമാക്കിയവര്‍ക്ക് നന്ദി; ഇനി ഇരുപത്തിയൊന്നാം നൂറ്റാണ്ട് സ്ക്രീനില്‍ കാണാം