LiveTV

Live

Entertainment

വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

95 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം.ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

ഇന്ത്യന്‍ നവതരംഗ സിനിമയുടെ വക്താവായിരുന്ന വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്ന് രാവിലെ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സത്യജിത്ത് റെ, ഋത്വിക് ഘട്ടക് തുടങ്ങിയ പ്രശസ്ത ബംഗാളി സംവിധായകരുടെ സമകാലികനാണ് മൃണാള്‍ സെന്‍.

വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

1923 മെയ് 14 ന് ബംഗ്ലാദേശിലെ ഫരീദ്പൂരിലാണ് ജനനം. കൊൽക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയിൽ ശബ്ദ വിഭാഗത്തിൽ ടെക്നീഷ്യന്റെ ജോലി സ്വീകരിച്ചതോടെയാണ് സിനിമയുമായുള്ള സെന്നിന്റെ ബന്ധം തുടങ്ങുന്നത്. 1955ല്‍ പുറത്തിറങ്ങിയ ‘രാത്ത് ബോറെ’യാണ് ആദ്യ ചിത്രം. സംഘര്‍ഷഭരിതവും പ്രക്ഷുബ്ധവുമായ കല്‍ക്കത്തയുടെ പരിസരം വ്യക്തമാക്കുന്നതാണ് മൃണള്‍ സെന്നിന്റെ ആദ്യകാല സിനിമകള്‍.

വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

‘ഭുവന്‍ഷോം’ ആണ് അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയ ചിത്രം. ലോക സിനിമയിലെ തന്നെ മികച്ച രാഷ്ട്രീയ സംവിധായക നിരയിലേക്കായിരുന്നു പിന്നീട് മൃണാള്‍സെന്നിന്റെ വളര്‍ച്ച. ബംഗാളിയില്‍ മാത്രമല്ല ഹിന്ദി, ഒറിയ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും സിനിമകള്‍ ചെയ്തിട്ടുണ്ട്.

വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

ഭുവന്‍ ഷോം, ഏക്ദിന്‍ പ്രതിദിന്‍, അക്‌ലേര്‍ ഷൊന്ധാനെ, കന്ധാര്‍ തുടങ്ങിയ സിനിമകളിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. കാന്‍,‍ ബെര്‍ലിന്‍ തുടങ്ങി നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളിലും പുരസ്കാരം നേടിയിട്ടുണ്ട്. ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ജേതാവായ അദ്ദേഹത്തെ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്.