LiveTV

Live

Entertainment

‘താക്കറെ റിലീസ് ദിവസം വേറൊരു സിനിമയും റിലീസ് അനുവദിക്കില്ല’; ശിവസേന 

‘താക്കറെ റിലീസ് ദിവസം വേറൊരു സിനിമയും റിലീസ് അനുവദിക്കില്ല’; ശിവസേന 

താക്കറെ റിലീസ് ചെയ്യുന്ന ജനുവരി 25ന് വേറൊരു സിനിമയും റിലീസ് അനുവദിക്കില്ലെന്ന് ശിവസേനാ പ്രവര്‍ത്തകന്‍ ബാല ലോക്കറെ. ശിവസേനയുടെ ചിത്രപദ് സേന സെക്രട്ടറിയാണ് ബാല ലോക്കറെ. ഫേസ്ബുക്കിലൂടെയാണ് ബാല ലോക്കറെ ഭീഷണിയുമായി രംഗത്ത് വന്നത്.

ശിവസേനയുടെ സ്ഥാപക നേതാവായ ബാല്‍ താക്കറെയുടെ ജീവിതത്തെക്കുറിച്ചുള്ള സിനിമയാണ് താക്കറെ. നവാസുദ്ദീന്‍ സിദ്ദീഖിയാണ് ചിത്രത്തില്‍ ബാല്‍ താക്കറെയുടെ വേഷത്തിലെത്തുന്നത്. ട്രെയിലര്‍ പുറത്ത് വന്നതോടെ നിരവധി വിവാദങ്ങള്‍ക്കുമാണ് അത് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു കലാപ രംഗത്തോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. യുവാവായ താക്കറെ ശിവസേനക്ക് രൂപം നല്‍കുന്നത് മുതലുള്ള രംഗങ്ങള്‍ ട്രെയിലറിലുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കുന്നതും തുടര്‍ന്നുണ്ടാകുന്ന കലാപങ്ങളും ട്രെയിലറിലുണ്ട്. ഇത് വിവാദങ്ങള്‍ക്ക് വഴി വെക്കുകയാണ്. മുന്‍ പ്രധാന മന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനെയും ഇന്ദിര ഗാന്ധിയെയും ട്രെയിലറില്‍ കാണിക്കുന്നുണ്ട്.\

അതേ സമയം മറ്റു സിനിമകള്‍ക്കെതിരായ ശിവസേന പ്രവര്‍ത്തകന്റെ നിലപാട് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് താക്കറെ സിനിമയുടെ നിര്‍മാതാവും ശിവസേന എം.പിയുമായ സഞ്ജയ് റൗത് അറിയിച്ചു.

‘താക്കറെ റിലീസ് ദിവസം വേറൊരു സിനിമയും റിലീസ് അനുവദിക്കില്ല’; ശിവസേന 

ചിത്രത്തിലെ മൂന്ന് സംഭാഷണങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതാണ് അടുത്ത വിവാദത്തിന് വഴി വെക്കുന്നത്. ആ സംഭാഷണങ്ങള്‍ വെട്ടിനീക്കാന്‍ സാധ്യമല്ലെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്തും മുതിര്‍ന്ന ശിവസേന നേതാവുമായ സഞ്ജയ് റൌത്ത് തുറന്നടിച്ചതും ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളെ ചൂട് പിടിപ്പിക്കുന്നു. ദക്ഷിണേന്ത്യക്കാരെക്കുറിച്ചുള്ള താക്കറെയുടെ രണ്ട് വിവാദ പരാമര്‍ശങ്ങളും ബാബരി മസ്ജിദിനെക്കുറിച്ചുള്ള ഒരു പരാമര്‍ശവുമാണ് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റാന്‍ അണിയറ പ്രവര്‍ത്തകരോട് പറഞ്ഞത്.

തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ചിത്രമാണ് താക്കറെയെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞിരുന്നു. ചിത്രത്തിനെതിരെ നടന്‍ സിദ്ധാര്‍ത്ഥും രംഗത്ത് വന്നിരുന്നു. യു.പിയില്‍ നിന്നുള്ള ഒരു മുസ്‍ലിം ന‍ടന്‍ തന്നെ താക്കറെയായി അഭിനയിക്കുക എന്നത് കാവ്യനീതിയാണെന്നായിരുന്നു തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചത്. വരുന്ന ജനുവരി 25ന് ചിത്രം ഇന്ത്യയിലൊട്ടാകെ താക്കറെ റിലീസ് ചെയ്യും.