LiveTV

Live

Entertainment

പൃഥ്വിരാജ് ഒളിപ്പിച്ച ആ ‘സര്‍പ്രൈസ്’ ഇതായിരുന്നു! 

പൃഥ്വിരാജ് ഒളിപ്പിച്ച ആ ‘സര്‍പ്രൈസ്’ ഇതായിരുന്നു! 

ഇന്ന് രാവിലെയാണ് ലൈവ് വീഡിയോയിലൂടെ നടന്‍ പൃഥ്വിരാജ് ഉച്ചക്ക് പ്രഖ്യാപിക്കുന്ന സര്‍പ്രൈസ് അനൗൺസ്‌മെന്റിനെ കുറിച്ച് വാചാലനായത്. താന്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം അവധി ആഘോഷത്തിലായിരുന്നെന്നും അതില്‍ നിന്നും ഇടവേളയെടുത്ത് ഇന്ന് ഒരു മീറ്റ് നടന്നെന്നും അതില്‍ തീരുമാനിച്ച ഒരു വമ്പന്‍ പ്രഖ്യാപനം ഇന്ന് പ്രഖ്യാപിക്കുമെന്നും താരം അറിയിച്ചത്. ഉച്ച വരെ അതിനെ കുറിച്ചുള്ള ഊഹാപോഹങ്ങളും ചര്‍ച്ചകളും നിറഞ്ഞു നില്‍ക്കാനാണ് താന്‍ രാവിലെ വന്ന് ഇത് പറയുന്നതെന്നായിരുന്നു പൃഥ്വി ലൈവില്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ താരം തന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ആ പ്രഖ്യാപനം പരസ്യമാക്കിയിരിക്കുന്നു.

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനാകുന്ന പേട്ടയുടെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ഏറ്റെടുക്കുന്നത് സംബന്ധിച്ചായിരുന്നു ആ സര്‍പ്രൈസ് അനൗൺസ്‌മെന്റ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസുമായിരിക്കും ചിത്രം തിയേറ്ററുകളിലെത്തിക്കുക. സണ്‍ പിക്ചേയ്സാണ് നിര്‍മാണം.

പൃഥ്വിരാജ് ഒളിപ്പിച്ച ആ ‘സര്‍പ്രൈസ്’ ഇതായിരുന്നു! 

വിജയ് സേതുപതിയാണ് പേട്ടയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിമ്രാന്‍, തൃഷ, മാളവിക മോഹന്‍, മേഘ ആകാശ്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് പേട്ട. അനിരുദ്ധാണ് സംഗീതം. ചിത്രം കേരളത്തിലെ 200ഓളം കേന്ദ്രങ്ങളില്‍ 2019 ജനുവരി10ന് റിലീസ് ചെയ്യും.