LiveTV

Live

Entertainment

പൃഥ്വിരാജ് പ്രഖ്യാപിക്കുന്ന ആ സര്‍പ്രൈസ് പ്രൊജക്ട് എന്തായിരിക്കും!

പൃഥ്വിരാജ് പ്രഖ്യാപിക്കുന്ന ആ സര്‍പ്രൈസ് പ്രൊജക്ട് എന്തായിരിക്കും!

ഇന്ന് ഉച്ചക്ക് പൃഥ്വിരാജ് പ്രഖ്യാപിക്കുന്ന സര്‍പ്രൈസ് പ്രൊജക്ട് എന്തായിരിക്കും എന്ന് തലപുകക്കുകയാണ് ആരാധകര്‍. രാവിലെ ലൈവ് വീഡിയോയിലൂടെയാണ് താരം ഉച്ചക്ക് പ്രഖ്യാപിക്കുന്ന സര്‍പ്രൈസ് അനൗൺസ്‌മെന്റിനെ കുറിച്ച് വാചാലനായത്. താന്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം അവധി ആഘോഷത്തിലായിരുന്നെന്നും അതില്‍ നിന്നും ഇടവേളയെടുത്ത് ഇന്ന് ഒരു മീറ്റ് നടന്നെന്നും അതില്‍ തീരുമാനിച്ച പ്രൊജക്ടാണ് ഇന്ന് പ്രഖ്യാപിക്കുകയെന്നും താരം പറയുന്നു. ഉച്ച വരെ അതിനെ കുറിച്ചുള്ള ഊഹാപോഹങ്ങളും ചര്‍ച്ചകളും നിറഞ്ഞു നില്‍ക്കാനാണ് താന്‍ രാവിലെ വന്ന് ലൈവില്‍ ഇത് പറയുന്നതെന്നും പൃഥ്വി പറയുന്നു. ഇന്ന് ഉച്ചക്ക് പൃഥ്വിരാജിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാകും പ്രഖ്യാപനം.

ലൂസിഫര്‍ സിനിമയുടെ ഷൂട്ട് പൂര്‍ത്തിയായെന്നും ലക്ഷദ്വീപില്‍ നിന്നുള്ള കുറച്ച് പാച്ച് ഷൂട്ട് മാത്രമേ ബാക്കിയുള്ളുവെന്നും പൃഥ്വിരാജ് പറഞ്ഞു. പുതിയ സിനിമ നയണിന്റെ ട്രെയിലര്‍ ഈ ആഴ്ച്ച തന്നെ പുറത്തിറങ്ങുമെന്നും താരം ലൈവിലൂടെ അറിയിച്ചു. ഏതായാലും പൃഥ്വിയുടെ ആ സര്‍പ്രൈസ് അനൗൺസ്‌മെന്റിന് കാത്തിരിക്കുകയാണ് ആരാധകര്‍.