LiveTV

Live

Entertainment

താര ദമ്പതികള്‍ ഒന്നിക്കുന്ന ‘മജിലി’യുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു

താര ദമ്പതികള്‍  ഒന്നിക്കുന്ന ‘മജിലി’യുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു

തെന്നിന്ത്യൻ താര ദമ്പതികളായ നാഗചെെതന്യയും സാമന്തയും ഒന്നിക്കുന്ന ചിത്രം ‘മജിലി’യുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു. ഇരുവരുടെയും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം റൊമാന്റിക് സിനിമയാണെന്നാണ് റിപ്പോർട്ട്.

താര ദമ്പതികള്‍  ഒന്നിക്കുന്ന ‘മജിലി’യുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു

ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് മജിലി. ‘നിന്നു കൊറി’ സംവിധാനം ചെയ്ത ശിവ നിര്‍വാണയാണ് ചിത്രം ഒരുക്കുന്നത്. വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷൻ. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയാണ്.

യേ മായ ചെസവെ, ഓട്ടോ നഗർ സൂര്യ, മനം എന്നിവയാണ് ഇതിനു മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ. അടുത്ത വര്‍ഷം ഏപ്രിലോടെ ചിത്രം തീയറ്ററുകളിലെത്തും.