LiveTV

Live

Entertainment

മോഹന്‍ലാലിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സിനിമ?  പ്രഖ്യാപനം പുതുവര്‍ഷത്തില്‍

മോഹന്‍ലാലിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സിനിമ?  പ്രഖ്യാപനം പുതുവര്‍ഷത്തില്‍

നേരത്തിനും പ്രേമത്തിനും ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മോഹന്‍ലാലായിരിക്കും നായകനെന്നാണ് അനൗദ്യോഗികമായ വാര്‍ത്ത. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വരുന്ന പുതുവര്‍ഷത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്നെ തന്റെ ഫേസ്ബുക്ക് അകൗണ്ടിലൂടെ അറിയിക്കും. ചിത്രം മാസ്സ് കോമഡി എന്റര്‍ടെയ്നര്‍ രൂപത്തിലാകും പ്രേക്ഷകരിലേക്ക് എത്തി ചേരുക. മോഹന്‍ലാല്‍ ചിത്രത്തിന് മുന്‍പ് കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പണിപുരയിലാണ് അല്‍ഫോണ്‍സ് പുത്രനിപ്പോള്‍.

Also read: ശ്രീകുമാർ മേനോന് അൽഫോൺസ് പുത്രനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്

നേരത്തെ ദക്ഷിണേന്ത്യ മുഴുവന്‍ ഹിറ്റായ പ്രേമത്തിലൂടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ പ്രശസ്തനാകുന്നത്. അതിന് മുന്‍പ് ചെയ്ത നേരവും വന്‍ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. നിവിന്‍‍ പോളി എന്ന നടനെ നിര്‍മ്മിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍. ഇരുവരും സിനിമയില്‍ എത്തും മുന്‍പേ സുഹൃത്തുക്കളുമാണ്.