LiveTV

Live

Entertainment

‘അനിശ്ചിത കാല നിരാഹാരം കിടന്ന ഒരുത്തന്‍ ഫുഡ്‌പോയിസണടിച്ച് ചത്തു’; ശോഭാ സുരേന്ദ്രനെ ട്രോളി മിഥുന്‍ മാനുവല്‍ തോമസ്

‘അനിശ്ചിത കാല നിരാഹാരം കിടന്ന ഒരുത്തന്‍ ഫുഡ്‌പോയിസണടിച്ച് ചത്തു’; ശോഭാ സുരേന്ദ്രനെ ട്രോളി  മിഥുന്‍ മാനുവല്‍ തോമസ്

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ശോഭാ സുരേന്ദ്രന്റെ നിരാഹാര സമരത്തെ ട്രോളി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. സമരത്തിനിടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ എന്തോ പാനീയം കുടിക്കുന്ന ചിത്രവും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ട്രോളുകൾക്ക് വഴി തെളിയിച്ചിരുന്നു. ശോഭാ സുരേന്ദ്രന്റെ നിരാഹാര സമരത്തെ ഇപ്പോള്‍ ട്രോളി രംഗത്തെത്തിയിരിക്കുന്നത് സാക്ഷാല്‍ സംവിധായകൻ മിഥുൻ മാനുവൽ തോമസാണ്. തന്റെ സൂപ്പർ ഹിറ്റ് ചിത്രം ആട് 2 വിലെ ഡിലീറ്റഡ് രംഗമുപയോഗിച്ചാണ് മിഥുന്‍ ശോഭാ സുരേന്ദ്രനെ ട്രോളുന്നത്.

”അതേ പാപ്പാ ഈ അനിശ്ചിത കാല നിരാഹാരം കിടന്നിട്ട് ആരേലും മരിച്ചിട്ടുണ്ടോ” എന്ന് ക്ലീറ്റസ് ചോദിക്കുന്നതും ” പിന്നേ കഴിഞ്ഞ വര്‍ഷം ഒരുത്തന്‍ ഫുഡ്‌പോയിസണ്‍ അടിച്ചു ചത്തു” എന്ന് പാപ്പന്റെ മറുപടിയുമാണ് മിഥുന്‍ മാനുവല്‍ ഡിലീറ്റഡ് സീനിലൂടെ ഷെയര്‍ ചെയ്തത്.

മിഥുന്റെ ട്രോളിനെ ട്രോളന്‍മാര്‍ തന്നെ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. കാലത്തിന് മുന്‍പേ പറന്ന പാപ്പന്‍ എന്ന സ്റ്റെലിലാണ് ട്രോളന്‍മാര്‍ വീഡിയോയെ ഏറ്റെടുക്കുന്നത്. അതേ സമയം ബി.ജെ.പി ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനും നിരാഹാര സമരത്തില്‍ നിന്നും ഇന്നലെ പിൻവാങ്ങിയിരുന്നു. പാലക്കാട്ടുനിന്നുള്ള എൻ. ശിവരാജനെയാണ് പുതിയതായി നിരാഹാരം കിടക്കാൻ സംസ്ഥാന പ്രസിഡന്റ‌് നിയോഗിച്ചിട്ടുള്ളത്.