LiveTV

Live

Entertainment

‘താക്കറെ’ ട്രെയ്‌ലർ ഷെയർ ചെയ്ത് ഗീതു മോഹൻദാസ് വിവാദത്തിൽ  

പ്രത്യേകിച്ചും മീ ടൂ വിവാദങ്ങളില്ലാം സധൈര്യം സ്ത്രീപക്ഷ നിലപാടെടുത്ത ഗീതുവിൽ നിന്നും ഉണ്ടായ ഈ നീക്കം വലിയ വിമർശനങ്ങൾക്ക് വിധേയമായി

‘താക്കറെ’ ട്രെയ്‌ലർ ഷെയർ ചെയ്ത് ഗീതു മോഹൻദാസ് വിവാദത്തിൽ  

നവാസുദ്ധീൻ സിദ്ധീഖി താക്കറെ ആയി വേഷമിടുന്ന ‘താക്കറെ’ ചിത്രത്തിന്റെ ട്രെയ്‌ലർ ഷെയർ ചെയ്ത് നടിയും, ഡബ്ലിയൂ.സി.സി അംഗവുമായ ഗീതു മോഹൻദാസ് വിവാദത്തിൽ. ‘ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കാൻ വയ്യ’ എന്നായിരുന്നു ട്രെയ്‌ലർ ഷെയർ ചെയ്ത് കൊണ്ട് ഗീതു ഫേസ്ബുക്കിൽ കുറിച്ചത്. ശിവസേന നേതാവ് ബാല്‍ താക്കറയുടെ ജീവിതം ആസ്പദമാക്കി അഭിജിത്ത് പന്‍സെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നടിയും മുൻ മിസ് ഇന്ത്യയുമായ നിഹാരിക സിംഗ് മീ ടൂ വിവാദത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കടന്നുവന്നത് നവാസുദ്ധീൻ സിദ്ധീഖിക്കെതിരെ ആരോപണം ഉന്നയിച്ച് കൊണ്ടായിരുന്നു. നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പം മിസ് ലൗലി എന്ന സിനിമയിൽ അഭിനയിച്ച ശേഷം സൗഹൃദം നടിച്ച് ലൈംഗികമായി ഉപയോഗപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു നിഹാരികയുടെ ആരോപണം. അത്തരം ഒരാളുടെ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിലെ വൈരുധ്യം തുറന്നുകാട്ടിയായിരുന്നു വിമർശനം. പ്രത്യേകിച്ചും മീ ടൂ വിവാദങ്ങളില്ലാം സധൈര്യം സ്ത്രീപക്ഷ നിലപാടെടുത്ത ഗീതുവിൽ നിന്നുമുള്ള ഈ നീക്കം വലിയ വിമർശനങ്ങൾക്ക് വിധേയമായി. നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ശക്തമായ നിലപാടെടുത്ത് ശ്രദ്ധേയമായിരുന്നു ഗീതു.

‘താക്കറെ’ ട്രെയ്‌ലർ ഷെയർ ചെയ്ത് ഗീതു മോഹൻദാസ് വിവാദത്തിൽ  

‘താക്കറെ’ എന്ന ചിത്രം ഒരു മറാത്തി ഹിന്ദു മതഭ്രാന്തനെ പുകഴ്ത്തുന്നതും ദക്ഷിണേന്ത്യയെ പ്രത്യക്ഷത്തിൽ തന്നെ പരിഹസിക്കുന്നൊരാളെ വെള്ളപൂശുന്നതുമാണെന്ന് ഇതിനോടകം സിനിമാ ലോകത്ത് നിന്നു തന്നെ വിമർശനമുന്നയിച്ച സാഹചര്യത്തിൽ ഗീതു ആ സിനിമയെ ആകംക്ഷയോടെ കാത്തിരിക്കുന്നതും വിമർശനത്തിന് വിധേയമായിരുന്നു. വിമർശനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ അവര്‍ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.