LiveTV

Live

Entertainment

മൂന്ന് ദിവസം കൊണ്ട് സീറോ 100 കോടി ക്ലബ്ബില്‍ 

ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മോശം പ്രതികരണം എത്തിയെങ്കിലും സീറോ ബോക്സോഫീസ് കളക്ഷനില്‍ 100 കോടി പിന്നിട്ടു

മൂന്ന് ദിവസം കൊണ്ട് സീറോ 100 കോടി ക്ലബ്ബില്‍ 

ബോക്സോഫീസിൽ നിന്ന് കളക്ഷൻ നേടുന്നതിൽ ഷാരുഖ് ചിത്രം സീറോ ഒട്ടും പിന്നിലല്ല. മൂന്ന് ദിവസം കൊണ്ട് സീറോ 100 കോടി കടന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കെ.ജി.എഫിന്റെ റിലീസ് സീറോയെ ബാധിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

മൂന്ന് ദിവസം കൊണ്ട് സീറോ 100 കോടി ക്ലബ്ബില്‍ 

ആനന്ദ് എൽ റായിയും ഷാരുഖ് ഖാനും ഒരുമിച്ചപ്പോൾ ഒരു വലിയ ഹിറ്റാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്. കുള്ളനായുള്ള ഷാരുഖിന്റെ ലുക്കും അനുഷ്ക ശർമ, കത്രീന കൈഫ് എന്നിവരുടെ സാന്നിധ്യവും പ്രതീക്ഷ വർധിപ്പിച്ചു. എന്നാൽ വെള്ളിയാഴ്ച തീയറ്ററുകളിലെത്തിയ സീറോക്ക് ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മോശം പ്രതികരണം എത്തി. വലിയ നിരാശ സമ്മാനിച്ച ചിത്രം എന്നാണ് ബോളിവുഡിലെ മുൻനിര നിരൂപകർ പോലും പ്രതികരിച്ചത്. എങ്കിലും സിനിമയുടെ കളക്ഷനെ ഈ മോശം പ്രതികരണം ബാധിച്ചിട്ടില്ലെന്നാണ് ബോക്സോഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്. മൂന്ന് ദിവസത്തെ കണക്ക് പുറത്തുവന്നപ്പോൾ സീറോ 100 കോടി ക്ലബ്ബിൽ ഇടംനേടി കഴിഞ്ഞു.

മൂന്ന് ദിവസം കൊണ്ട് സീറോ 100 കോടി ക്ലബ്ബില്‍ 

ഞായറാഴ്ച മാത്രം സീറോ നേടിയത് 20.71 കോടിയാണ്. റിലീസ് ദിവസമായ വെള്ളിയാഴ്ച 20.14 കോടിയും ശനിയാഴ്ച 18.22 കോടിയും സിനിമ സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ മാത്രം മൂന്ന് ദിവസത്തെ കളക്ഷൻ ഇതോടെ 59.07 കോടി പിന്നിട്ടു. വിദേശ രാജ്യങ്ങളിലെ കളക്ഷനും കൂടി ചേർന്നാണ് സീറോ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്.

മൂന്ന് ദിവസം കൊണ്ട് സീറോ 100 കോടി ക്ലബ്ബില്‍ 

ബോളിവുഡിൽ നിന്ന് മറ്റ് ക്രിസ്തുമസ് റിലീസുകൾ ഇല്ലാത്തതാണ് സീറോയെ തുണച്ചത്. എന്നാൽ ഹിന്ദി അടക്കം പത്തോളം ഇതര ഭാഷകളിൽ റിലീസ് ചെയ്ത കെ.ജി.എഫ് മികച്ച പ്രകടനം നടത്തുന്നു. കെ.ജി.എഫിന്റെ ഹിന്ദി പതിപ്പ് മാത്രം തിങ്കളാഴ്ച വരെ 12 കോടിയിലേറെ നേടിയിട്ടുണ്ട്. കെ.ജി.എഫിന്റെ വിജയം സീറോയെ ബാധിച്ചെന്ന് വ്യക്തം.