LiveTV

Live

Entertainment

പൈറേറ്റ്സ് ഓഫ് ദ കരീബിയനില്‍ ഇനി ജാക് സ്പാരോയുണ്ടാകില്ല!

പൈറേറ്റ്സ് ഓഫ് ദ കരീബിയനില്‍ ഇനി ജാക് സ്പാരോയുണ്ടാകില്ല!

പൈരേറ്റ്സ് ഓഫ് കരീബിയൻ എന്ന സിനിമയുടെ ആരാധകനാണോ നിങ്ങൾ.? എങ്കിൽ നിങ്ങളെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇനി പൈറേറ്റ്സ് ഓഫ് ദ കരീബിയനിലെ ജാക് സ്പാരോ ആയി ഇനി ജോണി ഡെപ്പ് ഉണ്ടാകില്ല. ചിത്രത്തിൽ നിന്ന് ജോണി ഡെപ്പ് പിന്മാറിയതിന് പിന്നാലെ വാർത്ത സ്ഥിരീകരിച്ച് ഡിസ്നി സ്റ്റുഡിയോസ് രംഗത്തെത്തി.

ജോണി ഡെപ്പ് എന്ന നടനെ എന്നും ലോകം ഓർക്കുക ജാക് സ്പാരോ എന്ന കടൽ ക്കൊള്ളക്കാരൻ ആയിട്ടായിരിക്കും. 14 വർഷം നീണ്ട ബന്ധം അവസാനിപ്പിച്ച് ജോണി ഡെപ്പ് ജാക് സ്പാരോയോടും പൈറേറ്റ്സ് ഓഫ് ദ കരീബിയനോടും വിടചൊല്ലി. ഡിസ്നി ഫിലിംസിന്റെ പ്രൊഡക്ഷൻ മേധാവി സീൻ ബെയ്‌ലി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പോൾ വെറ്‌നിക്കും റെറ്റ് റീസും എഴുതുന്ന പൈറേറ്റ്സിന്റെ പുതിയ ഭാഗത്തിൽ ഡെപ്പ് ഉണ്ടാകില്ല എന്നായിരുന്നു സീൻ ബെയ്‌ലിയുടെ വാക്കുകൾ. 2003ൽ തുടങ്ങിയ പൈറേറ്റ്സ് ഓഫ് ദ കരീബിയൻ പരമ്പരക്ക് 14 വർഷത്തിനിടെ അഞ്ച് ഭാഗങ്ങളാണ് പുറത്തിറങ്ങിയത്. ഈ അഞ്ച് ഭാഗങ്ങളിലും ജോണി ഡെപ്പ് ആയിരുന്നു ജാക് സ്പാരോ എന്ന കേന്ദ്രകഥാപാത്രമായത്. വ്യത്യസ്തമായ ഗെറ്റപ്പുകൊണ്ടും ഭാവം കൊണ്ടും ഡെപ്പ് പെട്ടെന്നു തന്നെ നിരവധി ആരാധകരെ സ്വന്തമാക്കി.

കഴിഞ്ഞ വർഷം മെയിൽ ആയിരുന്നു പരമ്പരയിലെ അഞ്ചാമത്തെ ചിത്രം പുറത്തിറങ്ങിയത്. 794.9 മില്യൺ ഡോളർ ആണ് സിനിമ കളക്ഷൻ നേടിയത്. ജാക് സ്പാരോ ഇല്ലാതെ കരീബിയൻ സംഘം എങ്ങനെ അതിജീവിക്കും എന്ന് കാത്തിരുന്നു തന്നെ കാണണം.