LiveTV

Live

Entertainment

സീറോ ബോക്സ് ഓഫീസില്‍ ഹീറോയാകുമോ? ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ നിരീക്ഷണമനുസരിച്ച് 4380 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ ആദ്യ ദിവസത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല

സീറോ ബോക്സ് ഓഫീസില്‍ ഹീറോയാകുമോ? ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ഷാരൂഖ് ഖാന്‍ ചിത്രം സീറോ പ്രേക്ഷക പ്രതീക്ഷയ്ക്കൊപ്പം ഉയര്‍ന്നില്ലെന്നാണ് ആദ്യ ദിവസത്തെ റിപ്പോര്‍ട്ട്. ബോക്സ് ഓഫീസിലും സീറോ പ്രതീക്ഷിച്ച പോലെ പണം വാരിയില്ല. ആദ്യ ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം 20.14 കോടിയാണ് സീറോ ഇന്ത്യയില്‍ നേടിയത്.

സീറോ ബോക്സ് ഓഫീസില്‍ ഹീറോയാകുമോ? ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ നിരീക്ഷണമനുസരിച്ച് 4380 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ ആദ്യ ദിവസത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല. ശനി, ഞായര്‍ ദിവസങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രതീക്ഷയ്ക്കൊത്ത് ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കിയില്ലെങ്കിലും തീര്‍ത്തും മോശമല്ല സീറോയുടെ ആദ്യ ദിവസത്തെ കലക്ഷന്‍. രജനീകാന്തിന്‍റെ 2.0യുടെയും ആദ്യ ദിവസത്തെ പ്രകടനം സമാനമായിരുന്നു. ക്രിസ്മസ് അവധിക്കാലമായതോടെ സീറോയുടെ ബോക്സ് ഓഫീസ് പ്രകടനം മെച്ചപ്പെടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

സീറോ ബോക്സ് ഓഫീസില്‍ ഹീറോയാകുമോ? ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ഷാരൂഖ് ഖാന്‍ കുള്ളന്‍ കഥാപാത്രമായെത്തിയ സീറോയുടെ ട്രെയിലറും പാട്ടുകളും ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കിയത്. ഷാരൂഖിനൊപ്പം അനുഷ്ക ശര്‍മയും കത്രീന കൈഫും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രത്തില്‍ സൽമാൻ ഖാൻ, കാജോൾ, റാണി മുഖർജി, ദീപിക പദുക്കോൺ എന്നിങ്ങനെ വമ്പൻ താരനിര അതിഥി വേഷങ്ങളിലുമെത്തി. ഷാരൂഖിന്‍റെ അഭിനയം മികച്ചതാണെന്ന് അഭിപ്രായമുണ്ടെങ്കിലും സിനിമ മൊത്തത്തില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് ഭൂരിപക്ഷ പ്രതികരണം.

Also read: ‘സീറോ പരാജയപ്പെട്ടാല്‍ പിന്നെ ഞാനുണ്ടാകില്ല’