LiveTV

Live

Entertainment

മിഖായേലിൽ നിവിന് വില്ലനായി ഉണ്ണി മുകുന്ദൻ

മാർകോ ജൂനിയർ എന്നാണ് ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പേര്.

മിഖായേലിൽ നിവിന് വില്ലനായി ഉണ്ണി മുകുന്ദൻ

മിഖായേലിൽ നിവിൻ പോളിയുടെ വില്ലനായി ഉണ്ണി മുകുന്ദൻ എത്തുന്നു. മാർകോ ജൂനിയർ എന്നാണ് ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പേര്. ചുരുട്ടുവലിച്ച് നടന്നുവരുന്ന മാർകോ ജൂനിയറിനെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്.

മിഖായേലിൽ നിവിന് വില്ലനായി ഉണ്ണി മുകുന്ദൻ

ദ ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേൽ. നേരത്തെ വില്ലന്‍റെ മുഖം കാണിക്കാതെ ചില സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയിരുന്നു. വില്ലന്‍ ആരെന്ന സസ്പെന്‍സ് കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

മിഖായേലിൽ നിവിന് വില്ലനായി ഉണ്ണി മുകുന്ദൻ

ചിത്രത്തില്‍ നിവിന്‍റെ നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം നിവിനും മഞ്ജിമയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം ആക്ഷന്‍ ത്രില്ലറാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.