LiveTV

Live

Entertainment

ടൊവിനോ ഉമ്മയെ കണ്ടത് അമ്മയോടൊപ്പം

“എന്‍റെ ഉമ്മാന്‍റെ പേര് കണ്ടു, എന്‍റെ അമ്മയോടൊപ്പം. അമ്മ, സ്നേഹം” എന്ന് പറഞ്ഞാണ് ടൊവിനോ ഫോട്ടോ പോസ്റ്റ് ചെയ്തത്.

ടൊവിനോ ഉമ്മയെ കണ്ടത് അമ്മയോടൊപ്പം

രണ്ട് സിനിമകള്‍ ഒരേ ദിവസം തിയേറ്ററുകളിലെത്തിയതിന്‍റെ സന്തോഷത്തിലാണ് ടൊവിനോ തോമസ്. നായകനായി അഭിനയിച്ച എന്‍റെ ഉമ്മാന്‍റെ പേരും വില്ലനായെത്തിയ മാരി ടൂവും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അതിനിടെ ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച അമ്മയ്ക്കൊപ്പമുള്ള സ്നേഹചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ടൊവിനോ ഉമ്മയെ കണ്ടത് അമ്മയോടൊപ്പം

"എന്‍റെ ഉമ്മാന്‍റെ പേര് കണ്ടു, എന്‍റെ അമ്മയോടൊപ്പം. അമ്മ, സ്നേഹം" എന്ന് പറഞ്ഞാണ് ടൊവിനോ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഫോട്ടോയ്ക്ക് താഴെ ആരാധകരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയും ടൊവിനോ നല്‍കുന്നുണ്ട്. ആദ്യമായിട്ടാകും ഇച്ചായന്‍റെ പടം കാണാന്‍ അമ്മയെയും കൊണ്ടുപോകുന്നത് എന്ന ചോദ്യത്തിന് അല്ല, എല്ലാ പടവും അപ്പന്‍റെയും അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൂടെ തന്നെയാണ് കാണാറ് എന്നാണ് താരത്തിന്‍റെ മറുപടി.

ടൊവിനോ ഉമ്മയെ കണ്ടത് അമ്മയോടൊപ്പം

ടൊവിനോയും ഉര്‍വ്വശിയും മുഖ്യവേഷങ്ങളിലെത്തിയ എന്‍റെ ഉമ്മാന്‍റെ പേരില്‍ ഹമീദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. ഇരുവരുടെയും അഭിനയം മികച്ചതായിരുന്നുവെന്നാണ് ആദ്യ ദിവസത്തെ റിപ്പോര്‍ട്ട്. ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാമുക്കോയ, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങളുണ്ട്.