LiveTV

Live

Entertainment

വരുന്നൂ സ്റ്റൈല്‍ മന്നന്‍റെ പേരിലും ടിവി ചാനല്‍ 

സൂപ്പര്‍സ്റ്റാര്‍ ടിവി, രജനി ടിവി, തലൈവര്‍ ടിവി എന്നിങ്ങനെ മൂന്ന് പേരുകളാണ് ചാനലിനായി പരിഗണിക്കുന്നത്.

വരുന്നൂ സ്റ്റൈല്‍ മന്നന്‍റെ പേരിലും ടിവി ചാനല്‍ 

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സ്വന്തം ചാനലുമായി രജനീകാന്ത്. ചാനല്‍ തുടങ്ങാനുള്ള അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചു. സൂപ്പര്‍സ്റ്റാര്‍ ടിവി, രജനി ടിവി, തലൈവര്‍ ടിവി എന്നിങ്ങനെ മൂന്ന് പേരുകളാണ് ചാനലിനായി പരിഗണിക്കുന്നത്.

വരുന്നൂ സ്റ്റൈല്‍ മന്നന്‍റെ പേരിലും ടിവി ചാനല്‍ 

രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ രജനി മക്കള്‍ മണ്‍റത്തിന്‍റെ കണ്‍വീനര്‍ വി.എം സുധാകറാണ് അപേക്ഷ നല്‍കിയത്. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു കൊടുക്കുകയാണെന്ന് രജനീകാന്തിന് പരാതിയുണ്ടെന്നും അതിനാലാണ് ടിവി ചാനല്‍ ആരംഭിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.

വരുന്നൂ സ്റ്റൈല്‍ മന്നന്‍റെ പേരിലും ടിവി ചാനല്‍ 

തമിഴ്നാട്ടില്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വന്തമായി ചാനലുകളുണ്ട്. എ.ഐ.എ.ഡി.എം.കെയുടെ ജയ ടിവിയും ഡി.എം.കെയുടെ കലൈഞ്ജര്‍ ടിവിയും മാരന്‍ കുടുംബത്തിന്‍റെ സണ്‍ ടിവിയും അവയില്‍ ചിലതാണ്.