LiveTV

Live

Entertainment

മെൻ ഇൻ ബ്ലാക് പരമ്പരയിലെ പുതിയ ചിത്രം ‘മെൻ ഇൻ ബ്ലാക്-ഇന്‍റര്‍നാഷണല്‍’ വരുന്നു; ട്രെയ്ലര്‍ പുറത്ത്

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ എട്ടാം ഭാഗം ഒരുക്കിയ എഫ് ഗാരി ഗ്രേ ആണ് സംവിധായകൻ

മെൻ ഇൻ ബ്ലാക് പരമ്പരയിലെ പുതിയ ചിത്രം ‘മെൻ ഇൻ ബ്ലാക്-ഇന്‍റര്‍നാഷണല്‍’ വരുന്നു; ട്രെയ്ലര്‍ പുറത്ത്

മെൻ ഇൻ ബ്ലാക് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം മെൻ ഇൻ ബ്ലാക് ഇന്‍റർനാഷണലിന്റെ ട്രെയിലർ പുറത്തിറങ്ങി. ക്രിസ് ഹെംസ്‌വർത്തും ടെസ തോംസണും പ്രധാനവേഷങ്ങളിലെത്തുന്ന നാലാം ഭാഗം ഗാരി ഗ്രേയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

മെൻ ഇൻ ബ്ലാക് ശ്രേണിയിലെ മൂന്ന് കഥകളുടെയും ഉപകഥ ആയാണ് മെൻ ഇൻ ബ്ലാക് ഇന്റർനാഷണൽ വരുന്നത്. അടിമുടി മാറ്റമാണ് നാലാം ഭാഗത്തിൽ. ആദ്യ മൂന്ന് ഭാഗങ്ങളും ഒരുക്കിയ ബാരി സൊനെൻഫെൽഡ് അല്ല നാലാം ഭാഗത്തിലുള്ളത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ എട്ടാം ഭാഗം ഒരുക്കിയ എഫ് ഗാരി ഗ്രേ ആണ് സംവിധായകൻ. ക്രിസ് ഹെംസ്‌വർത്ത്, ടെസ തോംസൺ എന്നിവരാണ് പ്രധാനവേഷങ്ങളിൽ

മെൻ ഇൻ ബ്ലാക്ക് രഹസ്യാനേഷ്വണ ഏജൻസിയിലെ അംഗങ്ങൾ ഒരു കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്നതും അതിന്റെ ഭാഗമായുള്ള യാത്രയുമാണ് നാലാം ഭാഗത്തിൽ. 2012ൽ പരമ്പരയിലെ മൂന്നാം ഭാഗം പുറത്തിറങ്ങിയതു മുതൽ നാലാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. അടുത്തവർഷം ജൂൺ 14ന് മെൻ ബ്ലാക് തീയറ്ററുകളിലെത്തും