LiveTV

Live

Entertainment

ചാച്ചന് വിട പറഞ്ഞ് മഹേഷ്

ഇരുവരും ഒന്നിച്ചഭിനിയിച്ച ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്റെ പ്രതികാരം വലിയ ജനപ്രീതി നേടിയിരുന്നു

ചാച്ചന് വിട പറഞ്ഞ് മഹേഷ്

പ്രശസ്ത നാടക സംവിധായകനും നടനുമായ കെ.എല്‍ ആന്റണിക്ക് വിട പറഞ്ഞ് ഫഹദ് ഫാസില്‍. വളരെ പെട്ടെന്നായി പോയി അദ്ദേഹത്തിന്റെ മടക്കം എന്ന് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ച ഫഹദ്, അങ്ങേലോകത്ത് വെച്ച് നമുക്ക് വീണ്ടും കണ്ടു മുട്ടാമെന്നും പറഞ്ഞു. ഹൃദയ സംമ്പന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കെ.എല്‍ ആന്റണി ഇന്നലെ വൈകീട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് വിട പറഞ്ഞത്.

ഇരുവരും ഒന്നിച്ചഭിനിയിച്ച ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്റെ പ്രതികാരം വലിയ ജനപ്രീതി നേടിയിരുന്നു. ഫഹദിന്റെ അച്ഛനായി അഭിനയിച്ച ആന്റണിയുടെ ചാച്ചന്‍ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. തുടര്‍ന്ന് ഗപ്പി, ഞണ്ടുകളുടെ നാട്ടില്‍ ഒരുടവേള എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.