LiveTV

Live

Entertainment

പിന്നെ വിളിക്ക് ഞമ്മള് ഒരു യുദ്ധത്തിന് പൊയ്ക്കോണ്ടിരിക്കാ..; പൊട്ടിച്ചിരിപ്പിച്ച് തട്ടുംപുറത്ത് അച്യുതന്റെ ട്രയിലര്‍

പുതുമുഖ താരമായ ശ്രവണയാണ് ചിത്രത്തിലെ നായിക. ദീപാങ്കുരന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

 പിന്നെ വിളിക്ക് ഞമ്മള് ഒരു യുദ്ധത്തിന് പൊയ്ക്കോണ്ടിരിക്കാ..; പൊട്ടിച്ചിരിപ്പിച്ച് തട്ടുംപുറത്ത് അച്യുതന്റെ ട്രയിലര്‍

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപുലിയും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ ജോസും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന തട്ടുംപുറത്ത് അച്യുതന്റെ ട്രയിലര്‍ പുറത്തിറങ്ങി. പേരും സൂചിപ്പിക്കും പോലെ അടിമുടി കൃഷ്ണമയമാണ് ട്രയിലര്‍. കെ.എസ് ചിത്ര കൃഷ്ണനെക്കുറിച്ചുള്ള പാട്ടാണ് ട്രയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒപ്പം ചിരിനമ്പറുകളുമായി ചാക്കോച്ചനും ഹരീഷ് കണാരനുമുണ്ട്.

പുതുമുഖ താരമായ ശ്രവണയാണ് ചിത്രത്തിലെ നായിക. ദീപാങ്കുരന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. എല്‍.ജെ. ഫിലിംസ് ചിത്രം തിയറ്ററുകളിലെത്തിക്കും. ഷെബിന്‍ ബക്കറാണ് നിര്‍മ്മാണം.

 പിന്നെ വിളിക്ക് ഞമ്മള് ഒരു യുദ്ധത്തിന് പൊയ്ക്കോണ്ടിരിക്കാ..; പൊട്ടിച്ചിരിപ്പിച്ച് തട്ടുംപുറത്ത് അച്യുതന്റെ ട്രയിലര്‍

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച എം.സിന്ധുരാജാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ വിജയരാഘവന്‍, നെടുമുടി വേണു, മാസ്റ്റര്‍ ആദിഷ്, ബിന്ദു പണിക്കര്‍, താരാ കല്യാണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും

 പിന്നെ വിളിക്ക് ഞമ്മള് ഒരു യുദ്ധത്തിന് പൊയ്ക്കോണ്ടിരിക്കാ..; പൊട്ടിച്ചിരിപ്പിച്ച് തട്ടുംപുറത്ത് അച്യുതന്റെ ട്രയിലര്‍
 മഴ വരണുണ്ടേ...തട്ടുംപുറത്ത് അച്യുതനിലെ പനച്ചൂരാന്റെ പാട്ട്
Also Read

മഴ വരണുണ്ടേ...തട്ടുംപുറത്ത് അച്യുതനിലെ പനച്ചൂരാന്റെ പാട്ട്

 ലാൽജോസിന്റെ ‘തട്ടുംപുറത്ത് അച്യുതൻ’ ‘തട്ടുമ്പുറത്തപ്പന്റെ’ പകർപ്പോ?
Also Read

ലാൽജോസിന്റെ ‘തട്ടുംപുറത്ത് അച്യുതൻ’ ‘തട്ടുമ്പുറത്തപ്പന്റെ’ പകർപ്പോ?