LiveTV

Live

Entertainment

ഞാന്‍ പ്രകാശനിലെ ബംഗാളി ഞാറ് പാട്ട് പുറത്തിറങ്ങി; വീഡിയോ കാണാം

ഞാന്‍ പ്രകാശനിലെ ബംഗാളി ഞാറ് പാട്ട് പുറത്തിറങ്ങി; വീഡിയോ കാണാം

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശന്‍ സിനിമയിലെ ബംഗാളി ഞാറ് പാട്ട് പുറത്തിറങ്ങി. ഇന്ന് റിലീസ് ചെയ്ത ഞാന്‍ പ്രകാശന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. പ്രകാശന്‍ തന്‍റെ പേര് പി.ആര്‍ ആകാശ് എന്ന് രേഖകളിലൂടെ മാറ്റുന്നതും തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥക്ക് ശേഷം ഫഹദ് ഫാസില്‍-സത്യന്‍ അന്തിക്കാട് കൂട്ട്കെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ മികച്ച അഭിനയമാണ് ഫഹദ് കാഴ്ച്ച വെക്കുന്നത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാടിന് വേണ്ടി ശ്രീനിവാസന്‍ തിരക്കഥയൊരുക്കുന്നത് എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം. നിഖില വിമലാണ് ചിത്രത്തിലെ നായിക. ശ്രീനിവാസന്‍, അനീഷ് ജി.മേനോന്‍, മഞ്ജു സുനിച്ചന്‍, സബിത നന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിച്ചത്.

Also read: പഴയ വീഞ്ഞും പുതിയ കുപ്പിയും: ഞാന്‍ പ്രകാശന്‍ റിവ്യു