LiveTV

Live

Entertainment

സിനിമയിറങ്ങും മുമ്പ് റിവ്യൂ; പരിഹാസവുമായി സംവിധായകന്‍ ലാല്‍ ജോസ്

സിനിമയിറങ്ങും മുമ്പ് റിവ്യൂ; പരിഹാസവുമായി സംവിധായകന്‍ ലാല്‍ ജോസ്

തട്ടുംപുറത്ത് അച്യുതൻ എന്ന ലാല്‍ ജോസ് ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപേ മോശം സിനിമയാണെന്ന് വിധിയെഴുതിയ വ്യക്തിയെ കണക്കിന് പരിഹസിച്ച് സംവിധായകൻ ലാൽ ജോസ്. ‘പൊട്ട പടം, കാശുപോയി’ എന്നാണ് ഹിഷാം എന്ന വ്യക്തിയുടെ കമന്റ്. 'അച്യുതൻ റിലീസ് ആയി എന്നു കരുതി പാവം, ഹിഷാമേ നാളെ പടം കാണണേ' എന്ന കുറിപ്പോടെ സ്ക്രീൻ ഷോട്ട് സഹിതമാണ് ലാല്‍ ജോസ് സോഷ്യൽമീഡിയയിലൂടെ മറുപടി നല്‍കിയത്.

നാളെ റിലീസ് ചെയ്യുന്ന തട്ടുംപുറത്ത് അച്യുതനില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ശ്രാവണയാണു ചിത്രത്തിലെ നായിക. നെടുമുടി വേണു, ഹരീഷ് കണാരന്‍, ബിന്ദു പണിക്കർ, ഇർഷാദ്, കൊച്ചു പ്രേമൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Also read: പിന്നെ വിളിക്ക് ഞമ്മള് ഒരു യുദ്ധത്തിന് പൊയ്ക്കോണ്ടിരിക്കാ..; പൊട്ടിച്ചിരിപ്പിച്ച് തട്ടുംപുറത്ത് അച്യുതന്റെ ട്രയിലര്‍

എം. സിന്ധുരാജാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം റോബി വർഗീസ്. ബീയാർ പ്രസാദ്, അനിൽ പനച്ചൂരാൻ എന്നിവരുടെ വരികൾക്കു ദീപാങ്കുരനാണു സംഗീതം.