LiveTV

Live

Entertainment

പ്രിയദര്‍ശന്റെ കുഞ്ഞാലി മരക്കാര്‍ ഇങ്ങനെയിരിക്കും; ഫോട്ടോ വൈറല്‍

പ്രിയദര്‍ശന്റെ കുഞ്ഞാലി മരക്കാര്‍ ഇങ്ങനെയിരിക്കും; ഫോട്ടോ വൈറല്‍

മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാറായി എത്തുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ചിത്രത്തിലെ ഫോട്ടോകള്‍ വൈറലാവുകയാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സാമുഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കുഞ്ഞാലി മരക്കാരുടെ വേഷത്തിലുള്ള ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കുഞ്ഞാലി മരക്കാരുടെ വേഷത്തെ ഗബ്ബര്‍ സിങ്ങായും ബാഹുബലി വേഷമായും പരിഹസിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ ഏറെയാണ്. കിളിചുണ്ടന്‍ മാമ്പഴം സിനിമ പോലെ കുഞ്ഞാലി മരക്കാരുടെ ജീവിതം കാണിക്കരുതെന്നും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളിലൂടെ പ്രേക്ഷകര്‍ പങ്ക് വെക്കുന്നുണ്ട്.

Also read: അണിയറയില്‍ പ്രിയദര്‍ശന്റെ  കുഞ്ഞാലി മരക്കാര്‍ ഒരുങ്ങുന്നു; സെറ്റ് ഹൈദരാബാദില്‍ റെഡി

‘മരക്കാര്‍ അറബി കടലിന്റെ സിംഹം’ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് ഷൂട്ട് ചെയ്യുന്നത്. മധു, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മിക്കുന്നത്.