LiveTV

Live

Entertainment

മഹേഷിന്റെ ചാച്ചന്‍ ഇനിയില്ല; അഭിനേതാവ്‌ കെ.എൽ. ആന്റണി അന്തരിച്ചു

മഹേഷിന്റെ ചാച്ചന്‍ ഇനിയില്ല; അഭിനേതാവ്‌ കെ.എൽ. ആന്റണി അന്തരിച്ചു

നാടക-ചലച്ചിത്ര നടൻ കെ‌.എൽ ആന്റണി (ആന്റണി കൊച്ചി) അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ അമ്പത് വർഷമായി നാടകരംഗത്തെ സജീവസാന്നിധ്യമായ കെ‌.എൽ ആന്റണി മഹേഷിന്റെ പ്രതികാരം സിനിമയിലെ 'ചാച്ചൻ' എന്ന കഥാപാത്രത്തിലൂടെയാണ് സിനിമാ ലോകത്ത് ശ്രദ്ധേയനാകുന്നത്. അടിയന്തരാവസ്ഥ സമയത്ത് രാജനെ കുറിച്ചെഴുതിയ ഇരുട്ടറ എന്ന നാടകം വലിയ വിവാദമായിരുന്നു. കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രൻ, തെരുവുഗീതം തുടങ്ങിയ നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. ലീനയാണ് ഭാര്യ. മക്കൾ: അമ്പിളി, ലാസർഷൈൻ, നാൻസി.