LiveTV

Live

Entertainment

‘സോഷ്യല്‍ മീഡിയ വഴി കാശുണ്ടാക്കാന്‍ തൗസന്റ്സ് ആൻഡ് തൗസന്റ്സ് വഴികളുണ്ട്’; വിജയ് സൂപ്പറും പൗർണ്ണമിയും ടീസര്‍ കാണാം 

‘സോഷ്യല്‍ മീഡിയ വഴി കാശുണ്ടാക്കാന്‍ തൗസന്റ്സ് ആൻഡ് തൗസന്റ്സ് വഴികളുണ്ട്’; വിജയ് സൂപ്പറും പൗർണ്ണമിയും ടീസര്‍ കാണാം 

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ജോഡികളാകുന്ന വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. രസകരമായ വേഷത്തിലാണ് അജു വര്‍ഗീസ് ടീസറിലുള്ളത്. ചിത്രം രസകരമായ രീതിയിലുള്ള കുടുംബ ചിത്രമാണെന്നാണ് സംവിധായകന്‍ ജിസ് ജോയ് പറയുന്നത്.

Also read: വിജയ് സൂപ്പറും പൗർണ്ണമിയും; ചിത്രത്തിലെ സൂപ്പര്‍ പാട്ടെത്തി

ബൈസിക്കിൾ തീവ്‌സ്, സൺ‌ഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ്-ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് സൂപ്പറും പൗർണ്ണമിയും. നിർമാണം ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ സുനിലാണ്. സിദ്ദിഖ്,ബാലു വർഗീസ്, അജു വർഗീസ്, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.