LiveTV

Live

Entertainment

ഉറിയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി   

ഉറിയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി   

ഇന്ത്യന്‍ ആര്‍മി നടത്തിയ സര്‍ജിക്കല്‍ സ്ടൈക്കിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന സിനിമ ‘ഉറി’യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. 2016 സെപ്റ്റംബര്‍ 29നായിരുന്നു ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖയില്‍ പലയിടങ്ങളിലായി മിന്നലാക്രമണം നടത്തിയതായി പ്രഖ്യാപിക്കുന്നത്. സർജിക്കൽ സ്ട്രൈക്ക് വ്യാജമാണെന്ന മാധ്യമ വാർത്തകളും പിന്നീട് പുറത്ത് വന്നിരുന്നു. ആക്രമണം നടന്നതിന്റെ രണ്ടാം വാർഷികത്തിലാണ് സിനിമയുമായി ബോളിവുഡ് വരുന്നത്.

Also read: സർജിക്കൽ സ്ട്രൈക്ക് സിനിമയാവുന്നു; ടീസർ പുറത്ത് 

വിക്കി കൗശലും യാമി ഗൗതവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യ ധർ ആണ്. റോണി സ്ക്രൂവാല നിർമ്മിച്ച ചിത്രം 2019 ജനുവരി 11ന് റിലീസ് ചെയ്യും.