LiveTV

Live

Entertainment

‘സ്പൈഡര്‍ മാന്‍: ഇന്‍ടു ദി സ്പൈഡര്‍-വേര്‍സി’ന്റെ ആനിമേഷന്‍ പേറ്റന്റിനായി അപേക്ഷിച്ച് സോണി

‘സ്പൈഡര്‍ മാന്‍: ഇന്‍ടു ദി സ്പൈഡര്‍-വേര്‍സി’ന്റെ ആനിമേഷന്‍ പേറ്റന്റിനായി അപേക്ഷിച്ച് സോണി

‘സ്പൈഡര്‍ മാന്‍: ഇന്‍ടു ദി സ്പൈഡര്‍-വേര്‍സി’ന്റെ ആനിമേഷന്‍ പേറ്റന്റിനായി അപേക്ഷിച്ച് സോണി. കഴിഞ്ഞ ഡിസംബര്‍ 14ന് റിലീസ് ചെയ്ത സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സിനിമ പുറത്തിറങ്ങിയ ശേഷം ചിത്രത്തിലെ ആനിമേഷന്‍‍ വലിയ ചര്‍ച്ചയായിരുന്നു. സിനിമ കണ്ട നിരൂപകരും മാധ്യമങ്ങളും ഏറെ പുകഴ്ത്തിയതാണ് കഥ പറയാന്‍ ഉപയോഗിച്ച ആനിമേഷന്‍ രീതി. ആനിമേഷനായി ഉപയോഗിച്ച ബെന്‍ ഡേ ഡോട്ട് സ്റ്റൈലിലുള്ള കോമിക്ക് ആര്‍ട്ട്, സ്പ്ലിറ്റ് സ്ക്രീന്‍ പാനല്‍, തോട്ട് ബലൂണ്‍സ്, ത്രീ ഡി ആനിമേഷന്‍ എന്നിവ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സിനിമ ഇതിനകം ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്ക്സ് അവാര്‍ഡില്‍ മികച്ച ആനിമേഷന്‍ ചിത്രമായി തെരഞ്ഞെടുത്തിരുന്നു. ഗോള്‍ഡന്‍ ഗ്ലോബിലേക്കുള്ള മികച്ച സിനിമക്കുള്ള നോമിനേഷനും ചിത്രം തെരഞ്ഞെടുത്തിട്ടുണ്ട്.

സിനിമയുടെ പുതുമയാര്‍ന്ന ആനിമേഷന് പേറ്റന്റാവശ്യപ്പെട്ടാണ് സോണി യു.എസ് പേറ്റന്റ് ആന്റ് ട്രൈഡ്മാര്‍ക്ക് ഓഫീസിനെ സമീപിച്ചത്. സോണിയുടെ ഏറ്റവും വലിയ ആനിമേഷന്‍ പ്രൊജക്ടായ ‘സ്പൈഡര്‍ മാന്‍: ഇന്‍ടു ദി സ്പൈഡര്‍-വേര്‍സ’സില്‍ 140 ആനിമേറ്റര്‍മാരാണ് ജോലി പൂര്‍ത്തിയാക്കിയിട്ടുള്ളത്. സോണി പിക്ചേയ്സും സോണി പിക്ചേയ്സ് ആനിമേഷനും പുതിയ ആനിമേഷന്‍ രീതിയാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. പേറ്റന്റ് ജോലികള്‍ പൂര്‍ത്തിയാകാന്‍ അഞ്ച് വര്‍ഷം കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.