LiveTV

Live

Entertainment

ഓസ്കര്‍ കാര്‍പെറ്റിലേക്ക് നടന്നടുക്കുന്ന വിദേശ ഭാഷാ ചിത്രങ്ങള്‍ ഇവയാണ്..

9 ചിത്രങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ജനുവരി 22നാണ് ഓസ്കര്‍ നോമിനേഷന്‍ പ്രഖ്യാപനം.

ഓസ്കര്‍ കാര്‍പെറ്റിലേക്ക് നടന്നടുക്കുന്ന വിദേശ ഭാഷാ ചിത്രങ്ങള്‍ ഇവയാണ്..

വിദേശഭാഷാ വിഭാഗത്തില്‍ ഓസ്കര്‍ നോമിനേഷനുള്ള പരിഗണനാ പട്ടിക പ്രഖ്യാപിച്ചു. 9 ചിത്രങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ജനുവരി 22നാണ് ഓസ്കര്‍ നോമിനേഷന്‍ പ്രഖ്യാപനം.

ഓസ്കര്‍ കാര്‍പെറ്റിലേക്ക് നടന്നടുക്കുന്ന വിദേശ ഭാഷാ ചിത്രങ്ങള്‍ ഏതെല്ലാം? കാത്തിരിപ്പിന് ഇനി ഒരു മാസക്കാലത്തെ നീളമുണ്ട്. എന്തായാലും നോമിനേഷന് പരിഗണിക്കുന്ന ചിത്രങ്ങളുടെ പട്ടിക ഓസ്കര്‍ അക്കാദമി പുറത്തുവിട്ടു. 87 രാജ്യങ്ങളയച്ച ചിത്രങ്ങളില്‍ നിന്ന് ഇടംപിടിച്ചത് 9 ചിത്രങ്ങളാണ്.

ഓസ്കര്‍ കാര്‍പെറ്റിലേക്ക് നടന്നടുക്കുന്ന വിദേശ ഭാഷാ ചിത്രങ്ങള്‍ ഇവയാണ്..

കാനിലെ പുരസ്കാര തിളക്കത്തോടെ ജപ്പാനീസ് ചിത്രം ഷോപ്പ് ലിഫ്റ്റേഴ്സും ലെബനന്‍ ചിത്രം കാപ്പര്‍ നാഓമും പട്ടികയിലുണ്ട്. കൂടാതെ മെക്സിക്കന്‍ ചിത്രം റോമ, പോലണ്ടില്‍ നിന്നുള്ള കോള്‍ഡ് വാര്‍, ദക്ഷിണ കൊറിയയില്‍ നിന്നുള്ള ബര്‍ണിങ്, കോളംബിയന്‍ ചിത്രം ബേര്‍ഡ്സ് ഓഫ് പാസേജ്, ഡെന്‍മാര്‍ക്ക് ചിത്രം ദ ഗില്‍റ്റി, കസാഖിസ്ഥാന്‍റെ അയ്ക, ജെര്‍മനിയുടെ നെവര്‍ ലുക്ക് എവെ എന്നീ ചിത്രങ്ങളാണ് നോമിനേഷനായി മത്സരിക്കുന്നത്.

ഓസ്കര്‍ കാര്‍പെറ്റിലേക്ക് നടന്നടുക്കുന്ന വിദേശ ഭാഷാ ചിത്രങ്ങള്‍ ഇവയാണ്..

5 ചിത്രങ്ങളാണ് നോമിനേഷനില്‍ ഇടംപിടിക്കുക. ജനുവരി 7ന് നോമിനേഷനുള്ള വോട്ടിങ് തുടങ്ങും. 22നാണ് ഓസ്കര്‍ നോമിനേഷന്‍ പ്രഖ്യാപനം. ഫെബ്രുവരി 24നാണ് ഓസ്കര്‍ പുരസ്കാര ദാനച്ചടങ്ങ്.