LiveTV

Live

Entertainment

റസൂല്‍ പൂക്കുട്ടിയിലൂടെ ഓസ്കര്‍ വീണ്ടും കേരളത്തിലെത്തുമോ?

ഓസ്കറിനായി നാമനിര്‍ദേശ പട്ടികയിലേക്ക് പരിഗണിക്കുന്ന 347 പടങ്ങളുടെ ലിസ്റ്റിൽ റസൂൽ ശബ്ദമിശ്രണമൊരുക്കി നായകനായെത്തുന്ന “ദി സൗണ്ട് സ്റ്റോറി”യുമുണ്ട്.

റസൂല്‍ പൂക്കുട്ടിയിലൂടെ ഓസ്കര്‍ വീണ്ടും കേരളത്തിലെത്തുമോ?

കേരളത്തിന്‌ വീണ്ടും ഓസ്കർ നേടിത്തരാൻ റസൂൽ പൂക്കുട്ടിയുടെ ചിത്രം. ഓസ്കറിനായി നാമനിര്‍ദേശ പട്ടികയിലേക്ക് പരിഗണിക്കുന്ന 347 പടങ്ങളുടെ ലിസ്റ്റിൽ റസൂൽ ശബ്ദമിശ്രണമൊരുക്കി നായകനായെത്തുന്ന "ദി സൗണ്ട് സ്റ്റോറി"യുമുണ്ട്. തൃശൂർ പൂരത്തിന്റെ താളമേളാദികൾ ഒപ്പിയെടുത്ത ചിത്രമാണിത്.

റസൂല്‍ പൂക്കുട്ടിയിലൂടെ ഓസ്കര്‍ വീണ്ടും കേരളത്തിലെത്തുമോ?

പാം സ്റ്റോൺ മൾട്ടി മീഡിയയുടെ ബാനറിൽ രാജീവ്‌ പനക്കൽ നിർമിച്ച് പ്രസാദ് പ്രഭാകർ സംവിധാനം ചെയ്ത ചിത്രം ഒരു ശബ്ദലേഖകന്റെ ജീവിതയാത്രയാണ്‌ പറയുന്നത്. നൂറോളം പേരടങ്ങുന്ന വിദഗ്ധ സംഘവും ആധുനിക റെക്കോർഡിങ് സന്നാഹങ്ങളുമായി എത്തി 128 ട്രാക്കിലൂടെയാണ് തൃശൂർ പൂരം റെക്കോർഡിങ് നടത്തിയത്.

റസൂല്‍ പൂക്കുട്ടിയിലൂടെ ഓസ്കര്‍ വീണ്ടും കേരളത്തിലെത്തുമോ?

മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം നിർമിച്ച ചിത്രത്തിന്റെ സംഗീതം രാഹുല്‍ രാജിന്റേതാണ്. ഗാനരചന ഫൗസിയ അബൂബക്കർ. അന്ധർക്കു കൂടി തൃശൂർ പൂരം അനുഭവവേദ്യമാക്കുന്ന രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. 2019 ഫെബ്രുവരി 22നാണ് ഓസ്കർ പ്രഖ്യാപനം.