LiveTV

Live

Entertainment

വിജയ് സേതുപതി ചിത്രം സീതാകാത്തിയുടെ പേര് മാറ്റണമെന്ന് ഐ.എന്‍.എല്‍

സിനിമയുടെ അണിയറ പ്രവര്‍ത്തകരെ വിവരം ധരിപ്പിച്ചു. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ നിയമപരമായി നേരിടുമെന്ന് നേതാക്കള്‍

വിജയ് സേതുപതി ചിത്രം സീതാകാത്തിയുടെ പേര് മാറ്റണമെന്ന് ഐ.എന്‍.എല്‍

റിലീസിന് ഏതാനും ദിനങ്ങള്‍ മാത്രം ശേഷിക്കെ വിജയ് സേതുപതിയുടെ സീതാകാത്തിയും വിവാദത്തില്‍. ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗാണ് രംഗത്തെത്തിയത്.

വിജയ് സേതുപതി ചിത്രം സീതാകാത്തിയുടെ പേര് മാറ്റണമെന്ന് ഐ.എന്‍.എല്‍

അടുത്തിടെ തമിഴില്‍ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ഏതെങ്കിലും തരത്തില്‍ വിവാദങ്ങളില്‍ പെടുകയാണ്. അക്കൂട്ടത്തിലേക്ക് ഏറ്റവും പുതിയതായി വന്നിരിക്കുന്നത് വിജയ് സേതുപതിയുടെ സീതാകാത്തിയാണ്.

വിജയ് സേതുപതി ചിത്രം സീതാകാത്തിയുടെ പേര് മാറ്റണമെന്ന് ഐ.എന്‍.എല്‍

1650കളില്‍ ജീവിച്ച മനുഷ്യസ്നേഹിയും കവിയും പണ്ഡ‍ിതനുമായ ഷെയ്ഖ് അബ്ദുല്‍ ഖാദറിനെ വിശേഷിപ്പിച്ചിരുന്നത് സീതാകാത്തിയെന്നാണ്. ആ പേര് സിനിമയ്ക്ക് ഉപയോഗിച്ചതിനെതിരെയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ തമിഴ്നാട്ടിലെ നേതാക്കള്‍ രംഗത്തെത്തിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ വിവരം ധരിപ്പിച്ചിട്ടുണ്ട്. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകാനാണ് നേതാക്കളുടെ തീരുമാനം.

വിജയ് സേതുപതി ചിത്രം സീതാകാത്തിയുടെ പേര് മാറ്റണമെന്ന് ഐ.എന്‍.എല്‍

എന്നാല്‍ വിവാദങ്ങളെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിജയ് സേതുപതി മൂന്ന് വ്യത്യസ്ത ലുക്കിലെത്തുന്ന ചിത്രം സംവിധാനം ചെയ്തത് ബാലാജി തരണീധരനാണ്. ഡിസംബര്‍‍ 20നാണ് ചിത്രത്തിന്റെ റിലീസ്.