LiveTV

Live

Entertainment

നാടക സിനിമാ നടന്‍ ഓച്ചിറ ഗീഥാ സലാം അന്തരിച്ചു

നാടക സിനിമാ നടന്‍ ഓച്ചിറ ഗീഥാ സലാം അന്തരിച്ചു

പ്രശസ്ത നാടക ചലച്ചിത്ര നടന്‍ ഓച്ചിറ ഗീഥാ സലാം അന്തരിച്ചു. 73 വയസ്സായിരുന്നു. 1980ല്‍ ഇറങ്ങിയ 'മാണി കോയ കുറുപ്പ് ' എന്ന ചിത്രത്തിലാണ് ആദ്യമായി ഗീഥാ സലാം അഭിനയിക്കുന്നത്. 1987ല്‍ തിരുവനന്തപുരം ആരാധനയുടെ ‘അഭിമാനം' നാടകത്തിലെ ഉസ്മാന്‍ കുട്ടി ഉസ്താദ് എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡും 2010ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് നേരത്തെ ചികിൽസയിലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം നാളെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് ഖബര്‍സ്ഥാനില്‍.