LiveTV

Live

Entertainment

മേരി പോപ്പിന്‍സ് വെല്ലുവിളി നിറഞ്ഞ കഥാപാത്രമെന്ന് എമിലി; എമിലി തകര്‍ത്തഭിനയിച്ചെന്ന് സംവിധായകന്‍

ആദ്യ ഭാഗമായ മേരി പോപ്പിൻസില്‍ ജൂലി ആൻഡ്രൂസ് അനശ്വരമാക്കിയ മേരി പോപ്പിൻസ് എന്ന കഥാപാത്രം രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് എമിലി ബ്ലന്‍റ്.

മേരി പോപ്പിന്‍സ് വെല്ലുവിളി നിറഞ്ഞ കഥാപാത്രമെന്ന് എമിലി; എമിലി തകര്‍ത്തഭിനയിച്ചെന്ന് സംവിധായകന്‍

മേരി പോപ്പിൻസ് റിട്ടേൺസിനെ കുറിച്ച് മനസ് തുറന്ന് എമിലി ബ്ലന്റും സംവിധായകന്‍ റോബ് മാര്‍ഷലും. മേരി പോപ്പിന്‍സാകാന്‍ അവസരം ലഭിച്ചത് ഭാഗ്യമാണെന്നും അഭിനയം വെല്ലുവിളിയായിരുന്നുവെന്നും എമിലി ബ്ലെന്റ് പറഞ്ഞു. അമേരിക്കയിലെ തിയേറ്ററുകളില്‍ ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തും.

മേരി പോപ്പിന്‍സ് വെല്ലുവിളി നിറഞ്ഞ കഥാപാത്രമെന്ന് എമിലി; എമിലി തകര്‍ത്തഭിനയിച്ചെന്ന് സംവിധായകന്‍

ആദ്യ ഭാഗമായ മേരി പോപ്പിൻസില്‍ ജൂലി ആൻഡ്രൂസ് അനശ്വരമാക്കിയ മേരി പോപ്പിൻസ് എന്ന കഥാപാത്രം രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് എമിലി ബ്ലന്‍റ്. കഥാപാത്രം വെല്ലുവിളി നിറഞ്ഞതായും ആന്‍ഡ്രൂസിന്റെ പൂര്‍ണ പിന്തുണ ലഭിച്ചതായും എമിലി ബ്ലന്റ് പറഞ്ഞു. മേരി പോപ്പിന്‍സായി എമിലി ബ്ലന്റ് തകര്‍ത്തഭിനയിച്ചതായി സംവിധായകന്‍ റോബ് മാര്‍ഷല്‍ പ്രശംസിച്ചു. ആദ്യ ഭാഗമായ മേരി പോപ്പിൻസിലെ കഥക്ക് 25 വർഷത്തിന് ശേഷമുള്ള സംഭവങ്ങളാണ് രണ്ടാം ഭാഗമായ മേരി പോപ്പിൻസ് റിട്ടേൺസിൽ.

മേരി പോപ്പിന്‍സ് വെല്ലുവിളി നിറഞ്ഞ കഥാപാത്രമെന്ന് എമിലി; എമിലി തകര്‍ത്തഭിനയിച്ചെന്ന് സംവിധായകന്‍

ബാങ്ക്സ് കുടുംബത്തിലെ പുതുതലമുറയെ സഹായിക്കാൻ മേരി പോപ്പിൻസ് തിരിച്ചുവരുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിൽ. മേരി പോപ്പിൻസിന്‍റെ ബന്ധുവിന്‍റെ വേഷത്തിൽ മെറിൽ സ്ട്രീപും അഭിനയിക്കുന്നു. എമിലി മോർടൈമർ, ബെൻ വിഷ്വോ, ജൂലി വോൾട്ടേഴ്സ് തുടങ്ങിയവരും കഥാപാത്രങ്ങളായുണ്ട്.

മേരി പോപ്പിന്‍സ് വെല്ലുവിളി നിറഞ്ഞ കഥാപാത്രമെന്ന് എമിലി; എമിലി തകര്‍ത്തഭിനയിച്ചെന്ന് സംവിധായകന്‍

1964ൽ പുറത്തിറങ്ങിയ മേരി പോപ്പിൻസ് അക്കാലത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. പ്രേക്ഷകരെ അവരുടെ ബാല്യകാലത്തിലേക്ക് മടക്കി കൊണ്ടുവരുന്നതാകും പുതിയ ചിത്രമെന്നാണ് ഡിസ്നിയുടെ അവകാശവാദം. ക്രിസ്തുമസ് റിലീസായി അമേരിക്കന്‍ തിയേറ്ററുകളില്‍ ചിത്രം ഇന്നെത്തും.