LiveTV

Live

Entertainment

ശ്രീകുമാർ മേനോന് അൽഫോൺസ് പുത്രനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്

ശ്രീകുമാർ മേനോന് അൽഫോൺസ് പുത്രനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്

സിനിമ സംവിധാനം ചെയ്യുന്നതിൽ മാത്രമല്ല അത് കൃത്യമായി പാകത്തോടെ ആവശ്യക്കാരായ പ്രേക്ഷകർക്ക് വിളമ്പുന്നതിൽ കൂടിയാണ് ഒരു ഫിലിം മേക്കറുടെ കഴിവ്. തയ്യാറാക്കുന്ന ഉൽപ്പന്നം ആവശ്യക്കാരായ ആളുകൾക്ക് ‘മാത്രം’ കൊടുക്കുക എന്നതും ഒരു കഴിവാണ്. ആഷിഖ് അബുവിന്റെ മായാനദി പ്രേക്ഷകരിലേക്ക് എത്തിച്ചത് ഈയവസരത്തിൽ ഓർമ്മിക്കേണ്ടതാണ്. യാതൊരു ഹൈപ്പും സൃഷ്ടിക്കാതെ പതുക്കെയായിരുന്നു ആഷിഖിന്റെ മായാനദി കാണികളിലേക്ക് എത്തിയത്. പക്ഷെ സിനിമ കണ്ട വ്യക്തമായ ഓഡിയൻസ് പിന്നീട് സിനിമ ഏറ്റെടുക്കുകയും മൗത്ത് പബ്ലിസിറ്റികളിലൂടെ സിനിമ അർഹിക്കുന്ന വിജയം നേടുകയും ചെയ്തു.

ശ്രീകുമാർ മേനോന് അൽഫോൺസ് പുത്രനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്

അൽഫോൺസ് പുത്രൻ സിനിമകളും ഇവിടെ ഇതിന് ഉദാഹരണമാണ്, എങ്ങനെ കൃത്യമായ മാർക്കറ്റിങ്ങ് നടത്താം എന്നതിനുള്ള ഉദാഹരണം. ഒടിയൻ സിനിമക്ക് സംഭവിച്ചത് അത് അർഹിക്കുന്നതിലും അപ്പുറമുള്ള വ്യാപകമായ പ്രഖ്യാപനങ്ങളും ഹൈപ്പും തന്നെയാണ്. ശ്രീകുമാർ മേനോൻ സിനിമ പുറത്തിറങ്ങും മുൻപ് തന്നെ നിരവധി മാധ്യമങ്ങളിലൂടെ നൽകിയ അനാവശ്യ പബ്ലിസിറ്റി പ്രേക്ഷകരായ മോഹൻലാൽ ആരാധകരിൽ നിർമ്മിച്ചെടുത്ത പ്രതീക്ഷ തന്നെയാണ് സിനിമ ഇന്ന് ഇറങ്ങി ആദ്യ മണിക്കൂറിന് ശേഷം അതെ പ്രേക്ഷകരിൽ നിന്നും തിരിച്ചും ലഭിക്കുന്നതും. ‘ദേവാസുരത്തിൽ നരസിംഹത്തിനുണ്ടായ മകനാണ് ഒടിയൻ’ എന്നൊക്കെ സിനിമ പുറത്തിറങ്ങും മുൻപേ പ്രേക്ഷകരായ പഴയെ മോഹൻലാലിന്റെ മെഗാ സൂപ്പർ ഹിറ്റുകൾ കണ്ടവർക്ക് നല്‍കുമ്പോള്‍ എന്തായാലും മാസ്സ് പ്രതീക്ഷിക്കരുത് എന്നൊക്കെ പിന്നീട് തിരിച്ച് പറഞ്ഞു വെക്കുന്നതിൽ അർത്ഥമില്ല. അൽഫോണ്‍സ് പുത്രൻ സിനിമകളെ കുറിച്ച് സിനിമാ നിർമാണങ്ങളെ കുറിച്ച് കൃത്യമായി തന്നെ മുൻപ് ഫേസ്ബുക്കിലെ സിനിമ ആസ്വാദന ഗ്രൂപ്പായ ‘സിനിമ പാരഡിസോ ക്ലബിൽഅജീവ് എന്ന സുഹൃത്ത് പങ്ക് വെക്കുന്നുണ്ട്. അൽഫോൺസ് പുത്രൻ സിനിമകളെ വളരെയധികം കൃത്യതയോടെ പരിശോധിച്ച് എഴുതിയ ആ പോസ്റ്റ് ഇപ്പോഴത്തെ ഒടിയന്‍ വിവാദ സമയത്ത് വളരെയധികം പ്രസക്തമാണ്. പഴയെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്;

ഒരു അൽഫോൺസ് പുത്രൻ സിനിമ - ഒരു മാനേജ്മെന്റ് വീക്ഷണം

കുറച്ചു നാള്‍ മുന്‍പ് ശരൺ‍ എന്ന ഒരു വ്യക്തി അവതരിപ്പിച്ച ഒരു സെഷന്റെ ഒരു ഹാഫ് പേജ് ബ്രീഫ് നോട്ട് (വാട്ട്സ്ആപ്പ് ഷെയര്‍) വായിക്കാന്‍ ഇടയായി. അതിലെ ആശയം ഉൾക്കൊണ്ട് കുറച്ചധികം കാര്യങ്ങൾ ഉൾപ്പെടുത്തിയ ഒരു പോസ്റ്റ് ആണിത്. സിനിമയും മാനേജ്‌മെന്റ് തിയറികളുമായി ബന്ധപ്പെടുത്തി ഒരു സീരീസ് പോസ്റ്റ്‌ ആയി ഇത് തുടരണം എന്നാണ് ആഗ്രഹം. ഇത് ഒരു Individual Interpretation ആയിരിക്കും.

ശ്രീകുമാർ മേനോന് അൽഫോൺസ് പുത്രനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്

‘സ്റ്റാര്‍ട്ട് അപ്പ്’ എന്ന വാക് ഇപ്പോള്‍ നമ്മള്‍ സാധാരണ ആയി കേള്‍ക്കുന്ന ഒന്നാണ്. ഒരു വ്യത്യസ്തമായ ബിസിനസ്‌ ആശയവും (Unique Idea) – Confidence'സും ഉണ്ടെങ്കില്‍ ഇന്ന് എളുപ്പം തുടങ്ങാന്‍ പറ്റിയതാണ് സ്റ്റാര്‍ട്ട്‌ അപ്പ്‌ കമ്പനികള്‍. സ്വന്തമായി കാശ് ഇല്ലെങ്കിലും കേന്ദ്ര സര്‍ക്കാരും – സംസ്ഥാന സര്‍കാരും ചില Angel Investment കമ്പനികളും എല്ലാ വിധ സഹായങ്ങളും, സജീകരണങ്ങളും നമ്മള്‍ക്ക് നല്‍ക്കും ഇതാണ് സിമ്പിള്‍ ആയി പറഞ്ഞാല്‍ Start-Ups.

ഇതാണ് തിയറി :അല്‍ഫോണ്‍സ് പുത്രന്‍ ഇപ്പൊ കാണുന്ന ഈ സ്ഥാനത്ത് എത്തിയത് ശരിക്കും കൃത്യമായ പ്ലാനിങ്ങ് നടത്തി ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങി നടത്തികൊണ്ട് പോകുന്ന അതെ സ്റ്റ്രാടജി ഫോളോ ചെയ്ത് ആണ്. എങ്ങനെ ആണെന്ന് പറയാം,

1. മാര്‍ക്കറ്റ്‌ റിസര്‍ച്ച്

മുഖ്യധാരാ സിനിമയില്‍ വരുന്നതിനു മുന്‍പ് തന്നെ അൽഫോൺസ് കൃതമായി മാര്‍ക്കറ്റ് മനസിലാക്കി എന്ന് വേണമെങ്കിൽ പറയാം. ഒരു തമിഴ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന്റെ ഭാഗമായി മൂന്ന് വ്യത്യസ്ത രീതിയില്‍ ഉള്ള ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അതിനു ശേഷവും ചില ഷോർട് ഫിലിംസ്, ആൽബം സോങ്‌സ്, പരസ്യം ഒക്കെ വലിയ രീതിയിൽ അല്ലാതെ ചെയ്തിരുന്നു, ഇതിന്റെ ഒക്കെ റിസൾട്ട് തന്റെ വർക്കുകളുടെ (Product) കുറവുകളും, സ്വീകാര്യതയും മനസിലാക്കാൻ പറ്റി അതുപോലെ തന്നെ റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ തന്റെ വർക്കുകളെയും കഴിവിനെയും സിനിമ രംഗത്തുള്ള പ്രശസ്തർ വിലയിരുത്തിയത് (Expert Opinion) അൽഫോൺസിന്‌ തന്റെ ഭാഗത്തു നിന്ന് ഇനിയും മെച്ചപ്പെടാൻ ഉള്ള ഏരിയകൾ മനസിലാക്കാൻ പറ്റി. പക്ഷെ ഇതിനു ശേഷം അൽഫോൺസ് സാംപ്ലിങ് (Sampling) നടത്തികൊണ്ടാണ് മുഖ്യധാരയിലോട്ടു വന്നത്. അതിനായി തന്റെ സിനിമകളില്‍ എന്തൊക്കെ ആയിരിക്കും, ഏതു രീതിയിൽ ആയിരിക്കും ഉള്‍കൊള്ളിക്കാന്‍ ഉദേശിക്കുന്നത് എന്നതിന്റെ ഒരു ഏകദേശ രൂപം നല്‍കി. അത് കാണിക്കും പോലെ തന്നെ തന്റെ സാമ്പിള്‍ പ്രൊഡക്ടസ് പുറത്തിറക്കി.

ശ്രീകുമാർ മേനോന് അൽഫോൺസ് പുത്രനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്

അതിനായി ആദ്യം തന്നെ തന്റെ ഉറ്റ സുഹൃത്തും സിനിമാ രംഗത്ത് അറിയപെടുന്ന താരവുമായ നിവിന്‍ പോളിയെ നായകനാക്കി, തന്റെ സിനിമാ തുടക്കകാലത്ത്‌ നിന്നിരുന്ന നസ്രിയയെയും വെച്ച് യുവ് (Yuvvh) എന്ന ആല്‍ബത്തിലെ 'നെഞ്ചോടു ചേര്‍ത്ത്’ എന്ന വീഡിയോ സോങ്ങ് പുറത്തിറക്കിയത് (ഈ ഫാക്ടര്‍ തന്നെ അറ്റന്‍ഷന്‍ സീക്കിങ്ങ് എളുപ്പമാക്കി). അന്ന് വരെ മലയാളത്തില്‍ വന്നതില്‍ വെച്ച് ക്വാളിറ്റി വെച്ചാണെങ്കിലും, വ്യത്യസ്ത ഷോട്ടുകള്‍ കൊണ്ടും സമ്പന്നം ആയിരുന്നു ആ ഗാനം. ഇതോടൊപ്പം തന്നെ തന്റെ ആദ്യത്തെ കൊമേഷ്യല്‍ പ്രൊഡക്ട് തന്നെ സോണി മ്യൂസിക്‌ എന്ന വലിയ ബ്രാന്റിന്റെ പിന്‍ബലത്തോടെ തന്നെ പുറത്തിറക്കി എന്നത് തന്നെ ഇനീഷ്യല്‍ മാര്‍ക്കറ്റിംഗ് എളുപ്പം ആക്കി. ഈ പ്രൊഡക്ട് വന്‍ വിജയമായി, സാധാരണയില്‍ നിന്ന് വ്യത്യസ്തമായി അല്‍ഫോണ്‍സ് എന്ന പേരും ശ്രദ്ധിക്കപെട്ടു.

ശ്രീകുമാർ മേനോന് അൽഫോൺസ് പുത്രനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്

രണ്ടാമതായി തന്റെ മേക്കിങ്ങ് സ്റ്റൈല്‍ കാണിച്ചു തരുന്ന രീതിയില്‍ ഉള്ള ഒരു ഷോര്‍ട്ട് ഫിലിം ആയിരുന്നു ‘എലി’. പതിവുപോലെ തന്റെ ഉത്പന്നത്തില്‍ കൂടിയ Ingredients തന്നെ ആഡ് ചെയ്തു. വിനീത് ശ്രീനിവാസന്‍ നിര്‍മാണം, നിവിന്‍ പോളി, ബോബ്ബി സിംഹ, രാജീവ്‌ പിള്ളൈ, ജിനു ജോസഫ്‌ തുടങ്ങി അറിയപെട്ടു തുടങ്ങിയ താരങ്ങളെ തന്നെ ഉള്‍പെടുത്തി പക്ഷെ അവിടെ അല്ഫോണ്‍സിനു മാര്‍ക്കറ്റിങ്ങ് പാളി. എലി ശ്രദ്ധിക്കപെട്ടില്ല. പക്ഷെ തന്റെ ആദ്യ സിനിമാ വിജയമായതിനു ശേഷം അല്‍ഫോണ്‍സ് ‘എലി’ റീലോഞ്ച് ചെയ്യുകയും, സാമാന്യം നല്ല രീതിയില്‍ തന്നെ അത് ശ്രദ്ധിക്കപെടുകയും ചെയ്തു. ഒരു ട്രയൽ ആയി ഇറക്കിയ ഈ രണ്ടു പ്രൊഡക്ട് കാരണം അല്‍ഫോണ്‍സിന് പ്രേക്ഷകരുടെ പൾസ്‌ മനസിലാക്കാൻ പറ്റി.

ഈ രണ്ടു പ്രൊഡക്ട്സ് കൊണ്ട് പ്രേക്ഷകരുടെ (എന്‍ഡ് കസ്റ്റമേര്‍സ്) ഇടയ്ക്കു ഒരു ഇനീഷ്യല്‍ ഇന്ററസ്റ്റുണ്ടാക്കി എടുക്കാൻ സാധിച്ചു എന്നതിലും അൽഫോൺസ് വിജയിച്ചു.

ഈ രണ്ടു പ്രൊഡക്ട് കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയിലും സിനിമാ മേഖലയിലും 'അൽഫോൺസ് പുത്രന്‍’ എന്നാ ബ്രാന്‍ഡ്‌ തന്നെയുണ്ടാക്കിയെടുക്കാന്‍ സാധിച്ചു. താരത്തിലുപരി അൽഫോൺസ് പുത്രന്റെ സിനിമകൾക്കാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത്.

2. Branding/Trademark (ബ്രാൻഡിംഗ്)

ശ്രീകുമാർ മേനോന് അൽഫോൺസ് പുത്രനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്

സാധാരണ ആയി ഒരു സംവിധായകന്‍ തന്റെ വർക്കിന്റെ അവസാനം വെറുതെ Written ഫോർമാറ്റിൽ 'Directed By ***' എന്നാണ് ഉപയോഗിക്കാറ് പക്ഷെ ഇവിടെ കാര്യം വിഭിന്നം ആണ്. അൽഫോൺസ് തന്റെ പ്രൊഡക്ട് തീരുമ്പോൾ തന്റെ ഫേസിന്റെ ഒരു മിനിമൽ ലോഗോ തന്നെ ആണ് വെക്കുന്നത്. അതുവഴി ഒരു ട്രേഡ്മാർക് ഉണ്ടാക്കാൻ പുള്ളിക്ക് കഴിഞ്ഞു. പ്രേക്ഷകർ ആദ്യമായി അൽഫോൺസിനെ ശ്രദ്ധിച്ചു തുടങ്ങുന്നതും ഇത് വഴി തന്നെ. അതിലും ഒഴു ബ്രില്യൻസ് കാണിച്ചു, വീഡിയോ തീരുന്നതിനു മുൻപ് തന്നെ ആ ട്രേഡ്മാർക് Transition സ്‌ക്രീനിൽ വരും അതായത് എൻഡ് ക്രെഡിറ്റിൽ ഒതുക്കാതെ എല്ലാവരും അത് കാണും എന്ന് ഉറപ്പിച്ചു. തന്റെ ചെറിയ വർക്കുകൾ തൊട്ടു അൽഫോൺസ് ഈ ഒരു രീതി പിന്തുടർന്ന് എന്നത് ഒരു ട്രയൽ ഫേസ് (Trail Phase) ആണെന്ന് അനുമാനിക്കാം. പിന്നീട് വന്ന പ്രോജെക്ടുകളിലും അല്‍ഫോണ്‍സ് ഇതേ രീതി തന്നെ ഉപയോഗിച്ചു. ആ ലോഗോയ്ക്കു ഒപ്പം 'A Film By Alphonse Puthran' എന്ന് കൂടി വെച്ച് തന്റെ പേരും ഒരു ബ്രാൻഡ് ആക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു.

ശ്രീകുമാർ മേനോന് അൽഫോൺസ് പുത്രനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്

'മലയാളികൾക്ക്‌ മാത്രം അല്ല എല്ലാ സിനിമ പ്രേമികൾക്കും എന്നും വിശ്വസിക്കാൻ പറ്റുന്ന ഒരു ബ്രാൻഡ്. ഇതിലൂടെ താൻ ഇറക്കുന്ന എല്ലാ പ്രൊഡക്ടുകളും ഒരേ ബ്രാൻഡിന്റെ കുടകീഴിൽ കൊണ്ടുവരാൻ സാധിച്ചു എന്നതും ശ്രദ്ധേയമാണ് (Umbrella Branding).

3. Marketing Strategy (മാർക്കറ്റിംഗ് സ്‌ട്രാറ്റജി)

ഒരു പ്രൊഡക്ട് വിപണിയിൽ ഇറക്കി വിജയം നേടണമെങ്കിൽ നല്ല പ്ലാന്ഡ് ആൻഡ് ഫീസിബിള്‍ മാർക്കറ്റിംഗ് സ്ട്രാറ്റജി തന്നെ തെരഞ്ഞെടുക്കണം. അൽഫോൺസ് ആദ്യ സിനിമക്ക് മുൻപ് തന്നെ തന്റെ സിനിമക്ക് Initial Publicity നേടിയിരുന്നു. അതിൽ 'നെഞ്ചോട് ചേർത്ത് (Yuvvh)' ഉണ്ടാക്കിയ സ്വാധീനം ചെറുതല്ലാ അതോടൊപ്പം തന്നെ ആദ്യ ഭാഗത്തിൽ പരാമർശിച്ച Sample Products ആൻഡ് Branding വലിയ റോൾ തന്നെ വഹിക്കുന്നുണ്ട്

ഇന്നത്തെ കാലത്തു ഒരു പടത്തിന്റെ പ്രമോഷനിൽ ടീസർ ആൻഡ് ട്രെയ്ലർ വലിയ പങ്കു വഹിക്കുന്നുണ്ട്. പക്ഷെ അൽഫോൺസ് നേരത്തിനു ട്രെയ്‌ലർ ഇറക്കുകയും പ്രേമത്തിന് ടീസർ/ട്രെയ്‌ലർ ഇറക്കിയിരുന്നില്ലാ എന്നതും ശ്രദ്ധേയമാണ്. ഇറക്കിയതോ രണ്ടു പാട്ടുകൾ അതും ചെലവ് കുറഞ്ഞ വൈറല്‍ മാര്‍ക്കറ്റിങ്ങ്. ഈ രണ്ടു സിനിമക്കും ചിലവ് കുറഞ്ഞ മാർക്കറ്റിങ്ങ് രീതികൾ ആണ് ഉപയോഗിച്ചിരിക്കുന്നത് (Cost Effective Marketing Plans).

◆നേരം - പിസ്താ

ഈ പാട്ട് ഉണ്ടാക്കിയ ഓളം ചെറുതല്ലാ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറൽ ആയി. പണ്ട് ജഗതി ശ്രീകുമാർ ഒരു സിനിമയിൽ ഒരു സീനിൽ ചുമ്മാ പാടുന്ന ഒരു പാട്ട് ചെറിയ മാറ്റങ്ങൾ വരുത്തി, കൂടുതൽ വരികൾ കൂട്ടി ചേര്‍ത്ത് ചെയ്ത ഒരു പാട്ട് പക്ഷെ അൽഫോൺസ് പിസ്താ വീഡിയോയിൽ കാണിച്ച ഒരു ചെറിയ വലിയ കാര്യം സിനിമയുടെ കഥ എങ്ങനെയായിരിക്കും എന്ന് പറയാതെ പറഞ്ഞു, പ്രത്യേകിച്ചു പ്ലാനിങ്ങ് ഒന്നും ഇല്ലാതെ ആഘോഷ മൂഡിൽ ഉള്ളു 'പിസ്താ' നേരത്തിന്റെ ട്രെയിലറിനെക്കാളും ഗുണം ചെയ്തു.

◆പ്രേമം - ആലുവാ പുഴയുടെ, പതിവായി ഞാൻ

ഇവിടെയും അൽഫോൺസ് മാർക്കറ്റിങ്ങിന് ഉപയോഗിച്ചത് പാട്ടുകൾ തന്നെ ആയിരുന്നു. ആലുവാ പുഴയും മേരിയും, മേരിയുടെ മുടിയും ഒക്കെ ഒരൊറ്റ ദിവസം കൊണ്ട് തരംഗമായി.

■ Market Segmentation (മാർക്കറ്റ് സെഗ്മെന്റഷൻ)

ഒരു പ്രൊഡക്ട് തന്നെ രണ്ടു വ്യത്യസ്ത മാർക്കറ്റിൽ ഇറക്കിയാൽ ചിലയപ്പോൾ സ്വീകരിച്ചില്ലെന്നു വരാം. നേരം അൽഫോൺസ് മലയാളത്തിലും തമിഴിലും ആണ് ഇറക്കിയത്. സാധാരണ ഒരു സിനിമ ബൈ-ലിന്‍ക്വല്‍ സിനിമ ഇറക്കുമ്പോൾ വലിയ മാറ്റങ്ങൾ ഒന്നും കാണില്ല. പക്ഷെ ഇവിടെ അൽഫോൺസ് സിനിമ ലോക്കലൈസ് ചെയ്തു. അതിനായി Geographical Market Segmentation അടിസ്ഥാനമാക്കി എന്ന് അനുമാനിക്കാം.

◆Product Differentiation

കഥാ പശ്ചാത്തലം ‘ചെന്നൈ’ ആയതുകൊണ്ട് തന്നെ കാര്യങ്ങൾ എളുപ്പം ആയി. നായകൻ, നായിക, ബോബി സിംഹ ഉൾപ്പടെ ഉള്ള വില്ലന്മാർ ഒഴിച്ച് ഭൂരിഭാഗം കഥാപാത്രങ്ങളെയും തമിഴ് നേരത്തിൽ മാറ്റി കാസ്റ്റ് ചെയ്തു, അതുപോലെ തന്നെ നസ്രിയയുടെ ക്യൂട്ട്നെസ് Local Customer Base കൂട്ടി. പ്രത്യേകിച്ച് ഭാഷയോ അർത്ഥമോ ഇല്ലാത്ത ‘പിസ്താ സോങ്’ അവിടെയും ട്രെൻഡ് ആയി.

അൽഫോൺസ് അവലംബിച്ച മറ്റോരു എഫക്ടിവ് മാർക്കറ്റിംഗ് രീതി ആയിരുന്നു കണ്ടന്റ് Strategy. പ്രേമം സിനിമ ഇറങ്ങുന്നതിനു മുൻപേ അണിയറ പ്രവർത്തകർ ആറ് പാട്ടുകൾ ഉള്ള ഓഡിയോ ട്രാക്സ് പുറത്തിറക്കുകയും അതിൽ രണ്ടു പാട്ടുകളുടെ വീഡിയോ ഇറക്കുകയും ചെയ്തിരുന്നു പക്ഷെ ട്വിസ്റ്റ് അതൊന്നും അല്ലായിരുന്നു, സിനിമ ഇറങ്ങിയതിനു ശേഷം പ്രേക്ഷകർ ഏറ്റവും അധികം തിരഞ്ഞത് ഓഡിയോ ട്രാക് ലിസ്റ്റിൽ ഇല്ലാതിരുന്ന 'മലരേ എന്ന ഗാനം ആയിരുന്നു. ട്രാക്ക് ലിസ്റ്റിൽ ഉൽപെടുത്താത്ത മൂന്ന് പാട്ടുകൾ സിനിമ ഇറങ്ങിയത്തിനു ശേഷം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. ‘മലരേ' എന്ന ഗാനം കാണാൻ വേണ്ടി തന്നെ പ്രേമം വീണ്ടും തീയറ്ററിൽ പോയി കണ്ടവർ ഉണ്ട്.

■ Non-Conventional Marketing Techniques

പരിശോധിച്ചാൽ മനസിലാവും ഇന്നത്തെ കാലത്ത്‌ ഒരു സിനിമ അനൗൺസ് ചെയ്യുമ്പോൾ മുതൽ മാർക്കറ്റിങ്ങ് തുടങ്ങി സിനിമ ഇറങ്ങി ഹിറ്റ് ആയാൽ പോലും നിർത്തില്ല. സോഷ്യൽ മീഡിയാ, പോസ്റ്റർ, ചാനൽ ചർച്ചകൾ, മോഷൻ പോസ്റ്റർ, ഒന്നിലധികം ടീസർ, ട്രെയ്ലർ, സിനിമ base accessories, തിയേറ്റർ വിസിറ്റ് അങ്ങനെ ഒരു ലോഡ് മാർക്കറ്റിംഗ് techniques പ്രയോജനപെടുത്തുമ്പോൾ അൽഫോൺസ് ഇതൊന്നും ഫോളോ ചെയുന്നില്ലാ. പക്ഷെ തന്റേതായ രീതിയിൽ ചെലവ് കുറഞ്ഞ വഴികൾ തെരഞ്ഞെടുത്തു മുന്നേറുന്നു.

4. Quality Audit (ക്വാളിറ്റി ഓഡിറ്റ്)
ഈ പോയിന്റ് ഒരു ബന്ധപ്പെടുത്തൽ ആണ്. ഒരു സംവിധായകൻ സ്വയം കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്യുക ആണെങ്കിൽ ആ സിനിമയുടെ തന്നെ ക്വാളിറ്റി കൂടും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കാരണം എഴുതുമ്പോൾ തന്നെ മനസ്സിൽ എങ്ങനെയായിരിക്കണം തന്റെ സിനിമ എന്ന് മനസ്സിൽ രൂപപ്പെട്ടു വരും, അത് ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കാൻ സംവിധായകനു സാധിക്കും. അങ്ങനെ രൂപപ്പെട്ട ഒരു സിനിമ അതിന്റെ പൂർണതയിൽ എത്തുന്നതിൽ എഡിറ്റിങ്ങ് ഒരു സുപ്രധാന പങ്കു വഹിക്കുന്നുണ്ട്, എന്തൊക്കെ വേണം, വേണ്ട, സീൻ ഓർഡർ, Perfection ഇല്ലാത്ത സീനുകൾ ഒഴിവാക്കുക അങ്ങനെ കുറെ അധികം കാര്യങ്ങൾ ചെയ്യുന്നത് എഡിറ്റർ ആണ്. ഇവിടെ അൽഫോൻസ് Basically ഒരു മികച്ച എഡിറ്റർ ആണ്, അതുകൊണ്ടു തന്നെ തന്റെ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാൽ പിന്നെ താൻ മനസ്സിൽ കണ്ട പോലെ തന്നെ എഡിറ്റ് ചെയ്യാൻ അൽഫോൺസിന്‌ കഴിയും. വേണ്ടാത്തതൊക്കെ ഒഴിവാക്കി നല്ല Quality Product പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ ഇതിലൂടെ സാധിക്കും. എഡിറ്റേഴ്‌സ് സംവിധായകർ ആയപ്പോൾ എല്ലാം നല്ല ഒന്നാംതരം സിനിമകൾ ആണ് ജനിച്ചിട്ടുള്ളത്, അൽഫോണ്‍സ് പുത്രൻ, അരുൺ കുമാർ അരവിന്ദ്, മഹേഷ് നാരായണൻ (Take Off) ഒക്കെ ഇതിന് ഉദാഹരണം.

5. Consumer Delight (കൺസ്യൂമർ ഡിലൈറ്റ്)
ഒരു ഉപഭോക്താവ് ഒരു പ്രൊഡക്ടിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ കൂടുതൽ കൊടുക്കുക അതാണ് മാനേജ്‌മെന്റിൽ Consumer Delight കൊണ്ട് ഉദ്ദേശിക്കുന്നത്.

നേരത്തിൽ ഉപരി പ്രേമത്തിൽ ആണ് ഈ ടാക്ടിക്സ് അൽഫോൺസ് ഉപയോഗിച്ചിരിക്കുന്നത്.

ശ്രീകുമാർ മേനോന് അൽഫോൺസ് പുത്രനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്


◆മേരിയെ പ്രതീക്ഷിച്ചു പോയവർക്കു മലരിനെയും, സെലിനെയും കൂടുതൽ ആയി അൽഫോൺസ് സമ്മാനിച്ചു. മേരിയെക്കാളും സ്വീകാര്യത ഇവർക്ക് ലഭിച്ചു.

◆ആലുവ പുഴയും, കലിപ്പും തുടങ്ങിയ ഹിറ്റ് ആയ പാട്ടുകൾ തിയേറ്ററിൽ കാണാം എന്ന് പ്രതീക്ഷിച്ച പ്രേക്ഷകർക്ക് മലരേ അടക്കം മൂന്ന് പാട്ടുകൾ കൂടി അൽഫോൺസ് കാത്തുവെച്ചിരുന്നു.

6. Strength To Weakness (സ്‌ട്രെങ്ത് ടു വീക്നെസ്സ്)
നിവിൻ പോളി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞു അൽഫോണ്‍സിനുള്ള ഏറ്റവും വലിയ പ്രശ്നം അവൻ മനസ്സിൽ ഉദ്ദേശിച്ച കാര്യം മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്, എന്താണ്, എങ്ങനെ ആയിരിക്കണം, അങ്ങനെ എല്ലാം അവനു വ്യക്തതയുണ്ട്, പക്ഷെ അത് വെർബലി Convey ചെയ്യാന്‍ കുറച്ചു ബുദ്ധിമുട്ടാണ് (Lack Of Communication Skills And Convincing Power). നിവിൻ ഒരു കാര്യം കൂടി പറഞ്ഞു, അവന്റെ കഴിവുകളെക്കുറിച്ചു ഞങ്ങൾ സുഹൃത്തുക്കൾക്ക് നല്ല പോലെ അറിയാം, അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ഔട്ട്പുട്ട് എന്താകും എന്ന് ഉറപ്പുണ്ട്.

ശ്രീകുമാർ മേനോന് അൽഫോൺസ് പുത്രനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്

ഇവിടെ ആണ് അൽഫോണ്‍സ് തന്റെ Weakness എല്ലാം എങ്ങനെ Strength ആക്കി എന്ന് മനസ്സിലാവുന്നത്, തന്റെ ഇതുവരെ ഉള്ള പ്രൊജക്ട്സ് എല്ലാം ചെയ്തത് തന്റെ സുഹൃത്തുക്കളെ വെച്ചാണ്. അതു കൊണ്ട് തന്നെ മുകളിൽ പറഞ്ഞ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നില്ല. തന്നെ പൂർണമായി വിശ്വസിക്കുന്ന സുഹൃത്തുക്കളായതുകൊണ്ട് അൽഫോണ്‍സ് ഉദ്ദേശിച്ച പോലെ തന്നെ സിനിമകൾ പൂർത്തിയാക്കാൻ സാധിച്ചു.

7. Brand Awareness (ബ്രാൻഡ് അവയർനെസ്)
തന്റെ കുറവ് ഒന്നും ഇനി ഒരു പ്രശ്നം അല്ലാ, അൽഫോണ്‍സ് ഇനി ഏതു താരത്തെ സമീപിച്ചാലും അവർ ‘നോ’ എന്നു പറയാൻ സാധ്യത ഇല്ല, കാരണം അൽഫോണ്‍സിന്റെ കഴിവുകൾ സിനിമ പ്രവർത്തകർക്കും നല്ല പോലെ അറിയാം. താൻ ഉണ്ടാക്കി എടുത്ത ബ്രാൻഡിന്റെ മൂല്യത്തെ കുറിച്ചു ഇപ്പൊ എല്ലാവർക്കും പൂർണ ബോധ്യവുമാണ്.

അതേ അൽഫോൺസ് എന്ന ബ്രാൻഡ് ഒരു വിശ്വാസമാണിപ്പോൾ, ഇനി ഒരു സിനിമ കൊണ്ടു വരികണെങ്കിൽ ആരും താരത്തെ നോക്കില്ല, പക്ഷെ അൽഫോണ്‍സ് എന്ന ബ്രാൻഡിൽ വിശ്വസിച്ചു കൊട്ടകയിൽ കയറും...അതുറപ്പാണ്...

ശ്രീകുമാർ മേനോന് അൽഫോൺസ് പുത്രനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്

നോട്ട്: ഈ പറഞ്ഞ കാര്യങ്ങൾ കൃത്യമായ വാലിഡിറ്റി ഒന്നും അവകാശപ്പെടാൻ ഇല്ലാ. ചില ഫാക്ട്സ് ആൻഡ് ഇന്റര്‍പ്രട്ടേഷന്‍സ് വെച്ചാണ് ഈ പോസ്റ്റ്.