LiveTV

Live

Entertainment

‘ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്ക് കുമ്പസരിക്കാന്‍ പറ്റില്ലല്ലോ’; ലൂസിഫറിന്റെ മരണ മാസ്സ് ടീസര്‍ കാണാം

‘ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്ക് കുമ്പസരിക്കാന്‍ പറ്റില്ലല്ലോ’; ലൂസിഫറിന്റെ മരണ മാസ്സ് ടീസര്‍ കാണാം

പൃഥിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ലൂസിഫറിന്റെ ആദ്യ ടീസര്‍ മെഗാ സ്റ്റാര്‍ മമ്മുട്ടി പ്രകാശനം ചെയ്തു. മരണ മാസ്സ് ചേരുവകളുമായാണ് ടീസര്‍ ആരാധകരിലേക്ക് എത്തിയിരിക്കുന്നത്. ഒരു ശരാശരി മോഹന്‍ലാല്‍ ആരാധകന് പ്രതീക്ഷ നല്‍കുന്ന എല്ലാ തന്നെ ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വമ്പിച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ടീസറിന് ലഭിച്ചിട്ടുള്ളത്.

മുരളി ഗോപി തിരക്കഥയെഴുതിയ ലൂസിഫർ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോ തോമസും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും ചിത്രത്തില്‍ കൈകാര്യം ചെയ്യും. പ്രധാനപ്പെട്ട സ്ത്രീ കഥാപാത്ര വേഷങ്ങളില്‍ മഞ്ജു വാരിയര്‍, മംമ്ത മോഹന്‍ദാസ്, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് എത്തുന്നത്. സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. കലാഭവന്‍ ഷാജോണ്‍ മോഹന്‍ലാലിന്റെ സഹായിയായി എത്തുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ലൂസിഫര്‍. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. മാര്‍ച്ച്‌ 28ന് ചിത്രം തിയറ്ററുകളിലെത്തും.

Also read: ലൂസിഫർ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് ടീസറുകൾ മമ്മൂട്ടിയും ദുൽഖറും ഇന്ന് റിലീസ് ചെയ്യും