LiveTV

Live

Entertainment

എന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ മേക്കേഴ്സിന്റെ കഴിവ് കൊണ്ടാണ്; ഷൈന്‍ ടോം ചാക്കോ

അന്നയും റസൂലും, കമ്മട്ടിപ്പാടം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എന്നിലേക്ക് വന്നു ചേര്‍ന്നവയാണ്. 

എന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ മേക്കേഴ്സിന്റെ കഴിവ് കൊണ്ടാണ്; ഷൈന്‍ ടോം ചാക്കോ

എന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ മേക്കേഴ്സിന്റെ കഴിവ് കൊണ്ടാണെന്ന് യുവനടന്‍ ഷൈന്‍ ടോം ചാക്കോ. മീഡിയവണ്‍ മോര്‍ണിംഗ് ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.

എന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ മേക്കേഴ്സിന്റെ കഴിവ് കൊണ്ടാണ്; ഷൈന്‍ ടോം ചാക്കോ

അന്നയും റസൂലും, കമ്മട്ടിപ്പാടം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എന്നിലേക്ക് വന്നു ചേര്‍ന്നവയാണ്. അവര് എന്നെ തെരഞ്ഞെടുത്തതാണെങ്കില്‍ ആ ചിത്രം വിജയിക്കാറുണ്ട്. ഞാന്‍ തെരഞ്ഞെടുത്തവയാണെങ്കില്‍ പലപ്പോഴും പരാജയമാകാറുണ്ട്.

എന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ മേക്കേഴ്സിന്റെ കഴിവ് കൊണ്ടാണ്; ഷൈന്‍ ടോം ചാക്കോ

എന്റെ ലുക്ക് കുറച്ച് റഫ് ആയതുകൊണ്ട് മുരടന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശരിക്കും എളുപ്പമാണ്. കമ്മട്ടിപ്പാടത്തിലെ കഥാപാത്രം ഒരുപാടിഷ്ടമാണ്. കോമഡി ചെയ്യാന്‍ ഇഷ്ടാണ്. പല ദിവസം പല ക്യാരക്ടര്‍ ചെയ്യാന്‍ സാധിക്കുന്നതുകൊണ്ടാണ് സിനിമ മറ്റ് പല ജോലികളില്‍ നിന്നും വ്യത്യസ്തമാകുന്നത്.

നമ്മള്‍ എന്ന ചിത്രത്തില്‍ അസിസ്റ്റന്റായിട്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം അപ്പോഴുമുണ്ടായിരുന്നു. 9 വര്‍ഷക്കാലം കമല്‍ സാറിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് ഗദ്ദാമ ചെയ്യുന്നത്. പിന്നെയും കുറെക്കാലത്തിന് ശേഷമാണ് കൂടുതല്‍ വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചത്. ശരിക്കും സിനിമ സംവിധായകന്റെ കലയാണെന്നും ഷൈന്‍ പറഞ്ഞു.

എന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ മേക്കേഴ്സിന്റെ കഴിവ് കൊണ്ടാണ്; ഷൈന്‍ ടോം ചാക്കോ

Also read: സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് ആണെന്ന് പറയുന്നത് സമ്പന്നതയുടെ പ്രതീകമല്ല; ഹനാന് പിന്തുണയുമായി ഷൈന്‍ ടോം ചാക്കോ