LiveTV

Live

Entertainment

ഹാപ്പി ബര്‍ത്‍ഡേ തലൈവാ....ആരാധകര്‍ക്ക് ആവേശമായി പിറന്നാള്‍ ദിനത്തില്‍ പേട്ടയുടെ ടീസര്‍

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജാണ് സംവിധാനം. 

 ഹാപ്പി ബര്‍ത്‍ഡേ തലൈവാ....ആരാധകര്‍ക്ക് ആവേശമായി പിറന്നാള്‍ ദിനത്തില്‍ പേട്ടയുടെ ടീസര്‍

സ്റ്റൈല്‍ മന്നന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പേട്ടയുടെ ടീസര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. ആരാധകരെ തൃപ്തിപ്പെടുത്തുന്ന എല്ലാം ചേരുവകളോടും കൂടിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. മോഡേണ്‍ ലുക്കിലും നാടന്‍ ലുക്കിലുമുള്ള രജനിയെ ടീസറില്‍ കാണാം. സൂപ്പര്‍ സ്റ്റാര്‍ രജനി എന്ന ടൈറ്റിലും ടീസറില്‍ ചേര്‍ത്തിട്ടുണ്ട്.

 ഹാപ്പി ബര്‍ത്‍ഡേ തലൈവാ....ആരാധകര്‍ക്ക് ആവേശമായി പിറന്നാള്‍ ദിനത്തില്‍ പേട്ടയുടെ ടീസര്‍

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജാണ് സംവിധാനം. ചിത്രത്തിന്റെ തിരക്കഥയും കാര്‍ത്തിക് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിര്‍വഹിക്കുന്നു. സിമ്രാന്‍, തൃഷ, വിജയ് സേതുപതി, ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.