LiveTV

Live

Entertainment

കേരള മുഖ്യനായി ഹരീഷ് പേരടി, ജനുവരി പത്ത് മുതല്‍; ട്രെയ്‌ലർ കാണാം

കേരള മുഖ്യനായി ഹരീഷ് പേരടി, ജനുവരി പത്ത് മുതല്‍; ട്രെയ്‌ലർ കാണാം

ഹരീഷ് പേരടിയുടെ ശക്തമായ പൊളിറ്റിക്കല്‍ ത്രില്ലര്‍ ജനാധിപന്‍ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിലെ ആദ്യത്തെ ഗാനത്തോട് കൂടിയുള്ള ട്രെയ്‌ലർ എന്ന പ്രത്യേകതയുമാണ് ജനാധിപൻ ട്രെയ്‌ലർ ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പ്രകാശനം ചെയ്തത്. ഹരീഷ് പേരടി കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വേഷത്തിലാണ് ജനാധിപനില്‍ വരുന്നത്. ആദ്യമായാണ് ഹരീഷ് നായക വേഷത്തിലെത്തുന്നത്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ കണ്ണൂർ വിശ്വനായി ഹരീഷ് പേരടിയെത്തുമ്പോൾ മുഖ്യമന്ത്രിയുടെ ഭാര്യയുടെ വേഷം ചെയ്യുന്നത് മാലാ പാര്‍വ്വതിയാണ്. വിനുമോഹന്‍, സുനില്‍ സുഗധ, തനൂജ കാര്‍ത്തിക്, അനില്‍ നെടുമങ്ങാട്, ഹരി പ്രശാന്ത് തുടങ്ങിയവരും ‘ജനാധിപനി’ൽ പ്രധാന വേഷങ്ങളിലെത്തുന്നു.

കേരള മുഖ്യനായി ഹരീഷ് പേരടി, ജനുവരി പത്ത് മുതല്‍; ട്രെയ്‌ലർ കാണാം

ദേവി എന്റര്‍റൈന്‍മെന്റ്സിന്റെ ബാനറില്‍ ബാലാജി വെങ്കിടേഷ് ആണ് ‘ജനാധിപന്‍’ നിര്‍മ്മിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ‘ജിമിക്കി കമ്മൽ’ എന്ന ഹിറ്റ് ഗാനത്തിനു ശേഷം അനിൽ പനച്ചൂരാനും വിനീത് ശ്രീനിവാസനും ‘ജനാധിപനി’ലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. എട്ടു വര്‍ഷത്തോളം അനില്‍-ബാബു സംവിധായക കൂട്ടുകെട്ടിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായകന്‍ തന്‍സീറിന്റെ ആദ്യ സ്വതന്ത്ര സിനിമയാണ് ജനാധിപൻ.

ജനാധിപന്‍ 2019 ജനുവരി 10ന് റിലീസ് ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപത്തോട് സാമ്യമുള്ളതാണ് ജനാധിപന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.