LiveTV

Live

Entertainment

23ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തിരശീല വീഴും

ആറ് ദിവസം തിരുവനന്തപുരം സിനിമകളുടെ തലസ്ഥാനമായിരുന്നു. ലോക സിനിമകള്‍ കാണാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി സിനിമാപ്രേമികള്‍ ഒഴുകിയെത്തി.

23ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തിരശീല വീഴും

23ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തിരശീല വീഴും. നാളെ വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധിയിലാണ് സമാപന ചടങ്ങുകള്‍. മത്സര ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് പുരോഗമിക്കുകയാണ്.

ആറ് ദിവസം തിരുവനന്തപുരം സിനിമകളുടെ തലസ്ഥാനമായിരുന്നു. ലോക സിനിമകള്‍ കാണാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി സിനിമാപ്രേമികള്‍ ഒഴുകിയെത്തി. അഞ്ച് മത്സര ചിത്രങ്ങളുടെ അവസാന പ്രദര്‍ശനമുള്‍പ്പെടെ 65 ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകരിലെത്തുന്നത്. വില്ലേജ് റോക്സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ പ്രസിദ്ധയായ റിമാ ദാസിന്റെ ബുള്‍ബുള്‍ കാന്‍ സിങ്ങ് പ്രദര്‍ശിപ്പിച്ചു. പ്രേക്ഷക പ്രീതി നേടിയ കേപ്പര്‍നോമിന് ഇന്നും ആരാധകരേറെയായിരുന്നു.

സാമ്പത്തിക പ്രതിസന്ധി മേളയുടെ മാറ്റ് കുറച്ചില്ലെന്നാണ് ഡെലിഗേറ്റുകളുടെ അഭിപ്രായം. മത്സര ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് രാവിലെ 10 മുതല്‍ ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ iffk.in വഴിയും എസ്.എം.എസ് വഴിയും പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാം. സമാപന ദിവസമായ നാളെ വിവിധ വിഭാഗങ്ങളിലായി 37 ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. നിശാഗന്ധിയില്‍ നടക്കുന്ന സമാപന ചടങ്ങിന് ശേഷം പുരസ്‌കാരത്തിനര്‍ഹമായ ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ടാകും.