LiveTV

Live

Entertainment

96 കന്നടയിലെത്തുമ്പോള്‍ 99, ജാനുവായി ഭാവന

പ്രീതം ഗുബ്ബയാണ് ചിത്രം കന്നടയില്‍ സംവിധാനം ചെയ്യുന്നത്. 

 96 കന്നടയിലെത്തുമ്പോള്‍ 99, ജാനുവായി ഭാവന

ഈ വര്‍ഷം കണ്ടതില്‍ ഹൃദയത്തില്‍ തൊട്ട സിനിമകളേതെന്ന് ചോദിച്ചാല്‍ 96 ആണെന്ന് നിസ്സംശയം പറയാം. പലരുടെയും ഗൃഹാതുര പ്രണയത്തെ ഉണര്‍ത്തിയ 96 ഒരു വേദന ബാക്കിയാക്കിയാണ് കടന്നുപോയത്. വിജയ് സേതുപതിയും തൃഷയും പ്രധാനവേഷങ്ങളിൽ എത്തിയ 96 ഹൃദയങ്ങള്‍ കീഴടക്കാന്‍ കന്നടയിലേക്ക് റീമേക്ക് ചെയ്യുകയാണ്.

 96 കന്നടയിലെത്തുമ്പോള്‍ 99, ജാനുവായി ഭാവന

ചിത്രം കന്നടയിൽ ചിത്രീകരിക്കുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം. തൃഷ അനശ്വരമാക്കിയ എസ്. ജാനകി ദേവി എന്ന ജാനുവിനെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം ഭാവനയാണ്. ഗണേഷാണ് റാമിനെ അവതരിപ്പിക്കുന്നത്.

 96 കന്നടയിലെത്തുമ്പോള്‍ 99, ജാനുവായി ഭാവന

പ്രീതം ഗുബ്ബയാണ് ചിത്രം കന്നടയില്‍ സംവിധാനം ചെയ്യുന്നത്. കന്നടയില്‍ ചിത്രത്തിന്റെ പേര് ’99’ എന്നാണ്. പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കുമെന്നും അതുകൊണ്ടു തന്നെ ഈ ചിത്രം ചെയ്യാൻ വളരെ താത്പര്യമുണ്ടെന്നും ഭാവന പറഞ്ഞു.

 96 കന്നടയിലെത്തുമ്പോള്‍ 99, ജാനുവായി ഭാവന