LiveTV

Live

Entertainment

‘ധാർമികത എന്നൊന്നുണ്ട്...’; ദീപ നിശാന്തിനെതിരെ ആഞ്ഞടിച്ച് മിഥുന്‍ മാനുവല്‍ തോമസ്

‘ധാർമികത എന്നൊന്നുണ്ട്...’; ദീപ നിശാന്തിനെതിരെ ആഞ്ഞടിച്ച് മിഥുന്‍ മാനുവല്‍ തോമസ്

ദീപ നിശാന്തിന്റെ സാഹിത്യ ചോരണത്തിനും ശേഷം ഇന്നലെ സംസ്ഥാന സ്ക്കൂള്‍ കലോല്‍സവത്തിലെ വിധികര്‍ത്താവായി വന്നതിനേയും വിമര്‍ശിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. മലയാള ഉപന്യാസ മല്‍സരത്തില്‍ ദീപ നിശാന്ത് വിധികര്‍ത്താവായി വന്നത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് മല്‍സരത്തിന് പുനര്‍മൂല്യ നിര്‍ണയം നടത്തുകയും ചെയ്തു. സാഹിത്യ മോഷണത്തിന് പിടിക്കപ്പെടുകയും ശേഷം മാപ്പ് പറയുകയും ചെയ്ത സ്ഥിതിക്ക് ധാര്‍മികതയുടെ പേരില്‍ മാറി നില്‍ക്കാമായിരുന്നുവെന്ന് മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഒരിക്കല്ലെങ്കിലും സംസ്ഥാന കലോത്സവത്തിലോ സർവകലാശാലാ സോണൽ മത്സരങ്ങളിലോ പങ്കെടുത്തിട്ടുള്ളയാളാണെങ്കില്‍ ഈ അവസരത്തിൽ വിധി കർത്താവിന്റെ വേഷം എടുത്തണിയില്ലായിരുന്നുവെന്നും മിഥുന്‍ പറയുന്നു. ദീപ നിശാന്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് മിഥുന്‍ പ്രതികരിച്ചിരിക്കുന്നത്.

മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ധാർമികത എന്നൊന്ന് ഉണ്ട് ദീപ നിശാന്ത് ..!! വിധി കർത്താവാകുന്നതിൽ നിന്നും സ്വയം മാറി നിൽക്കാമായിരുന്നു..!! നിങ്ങൾ ഒരിക്കൽ എങ്കിലും സംസ്ഥാന കലോത്സവത്തിൽ / സർവകലാശാലാ സോണൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ആളാണ് എങ്കിൽ ഈ അവസരത്തിൽ വിധി കർത്താവിന്റെ വേഷം എടുത്തണിയില്ലായിരുന്നു..!! Just stating a fact.., that’s all..!!

‘ധാർമികത എന്നൊന്നുണ്ട്...’; ദീപ നിശാന്തിനെതിരെ ആഞ്ഞടിച്ച് മിഥുന്‍ മാനുവല്‍ തോമസ്