സമാധാന ജീവിതത്തെ ബാധിച്ചേക്കും; കേദാര്‍നാഥിന് ഉത്തരാഖണ്ഡില്‍ വിലക്ക്
ഉത്തരാഖണ്ഡിലെ 13 ജില്ലകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

സുശാന്ത് സിംഗ്-സാറാ അലിഖാന് ചിത്രം കേദാര്‍നാഥിന് ഉത്തരാഖണ്ഡില്‍ വിലക്ക്. സമാധാനജീവിതം തടസ്സപ്പെടുമെന്ന് ഭയന്ന് ഉത്തരാഖണ്ഡിലെ 7 ജില്ലകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വസ്ഥതയാണ് വേണ്ടതെന്നും അതുകൊണ്ടാണ് ജില്ലാ മജിസ്ട്രേറ്റുകള്‍ കേദാര്‍നാഥിന് വിലക്കേര്‍പ്പെടുത്തിയതെന്നും ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് അറിയിച്ചു.

ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ട്രയിലര്‍ റീലിസ് ചെയ്ത സമയത്ത് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു, ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നു തുടങ്ങിയ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് നേരെ അതിക്രമം ഉണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്നാണ് ഏതാനും ജില്ലകളില്‍ വിലക്ക് പ്രഖ്യാപിച്ചത്. കേദാര്‍നാഥ് രാജ്യത്തെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണെന്നും എല്ലാ സമുദായത്തില്‍ പെട്ടവരുടെയും വികാരങ്ങളെ മാനിക്കേണ്ടതുണ്ടെന്നും ടൂറിസം മന്ത്രി പറഞ്ഞു.

ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹരജി നേരത്തെ ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. കേദാര്‍നാഥിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി തൃവേന്ദ്ര സിംഗ് റാവത്തിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ച ശേഷമാണ് സംസ്ഥാനത്ത് ഉടനീളം ഔദ്യോഗിക വിലക്ക് വേണ്ടെന്ന് തീരുമാനിച്ചത്. ഇതുസംബന്ധിച്ച തീരുമാനം എടുക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് അധികാരം നല്കി.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയ കഥ പറയുന്ന കേദാര്‍നാഥ് ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. നടന് സെയ്ഫ് അലിഖാന്റെ മകള്‍ കൂടിയായ സാറയുടെ അരങ്ങേറ്റ ചിത്രം കൂടിയണ് ഇത്. പോര്‍ട്ടറായ മന്‍സൂര്‍ ഖാനും ഹിന്ദു യുവതിയായ മന്ദാകിനിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.
ये à¤à¥€ पà¥�ें- ‘കേദാര്‍നാഥ്’ നിരോധിക്കണമെന്ന് ബി.ജെ.പി
Adjust Story Font
16