ഉമ്മയെ തേടിയിറങ്ങിയ ഹമീദ്- ടീസര്‍ കാണാം
ദുല്‍ഖര്‍ സല്മാന് തന്റെ ഫേസ് ബുക്ക് പേജിലാണ് ടീസര്‍ പുറത്തുവിട്ടത്.
ടൊവീനോ തോമസും ഉര്‍വശിയും മുഖ്യ വേഷങ്ങളിലെത്തുന്ന എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയുടെ ടീസറെത്തി. ദുല്‍ഖര്‍ സല്മാന് ഫേസ് ബുക്ക് പേജിലാണ് ടീസര്‍ പുറത്തുവിട്ടത്.
ഉമ്മയെ തേടിയിറങ്ങുന്ന ഹമീദിന്റെ രസകരമായ ടീസറാണ് പുറത്തുവിട്ടത്. നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ടൊവിനോയാണ് ഹമീദായി എത്തുന്നത്. ഉമ്മയായി ഉര്‍വശിയും.
"എന്റെ സഹോദരന് ടൊവിനോയുടെ അടുത്ത സിനിമ. പ്രിയങ്കരമായ പേരും സ്നേഹനിര്‍ഭരമായ ടീസറും. ടൊവിനോയ്ക്കും സംഘത്തിനും ആശംസകള്‍. റോക്ക് ഓണ്‍ ടൊവീ", എന്ന് പറഞ്ഞാണ് ദുല്‍ഖര്‍ ടീസര്‍ പുറത്തുവിട്ടത്.
അമ്മ -മകന് ബന്ധത്തെ ആസ്പദമാക്കിയാണ് സിനിമ. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം ഉര്‍വ്വശി അഭിനയിക്കുന്ന ചിത്രമാണിത്. ദിലീഷ് പോത്തന്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്, മാമുക്കോയ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തും.