LiveTV

Live

Entertainment

കേദാർനാഥ് സിനിമക്കെതിരായ ഹരജി ബോംബെ ഹൈക്കോടതി തള്ളി 

കേദാർനാഥ് സിനിമക്കെതിരായ ഹരജി  ബോംബെ ഹൈക്കോടതി തള്ളി 

സാറ അലി ഖാന്റെ ആദ്യ ചിത്രമായ കേദാർനാഥ് സിനിമക്കെതിരായ നൽകിയ ഹരജി ബോംബെ ഹൈക്കോടതി തള്ളി. അഭിഷേക് കപൂർ സംവിധാനം ചെയ്ത കേദാർനാഥ് സിനിമയിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന പൊതുതാല്‍പരൃ ഹരജിയുമായാണ് പ്രഭാകര്‍ ത്രിപാദി, രമേശ് ചന്ദ്രമിശ്ര എന്നിവര്‍ കോടതിയെ സമീപിച്ചത്. പുണ്യസ്ഥലമായ കേദാർനാഥിനെ ചുറ്റിയുള്ള പ്രണയകഥയെ ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്. സിനിമയുടെ റിലീസ് നിറുത്തി വെക്കണമെന്ന ആവശ്യമാണ് പെറ്റിഷണർ കോടതിയോടാവശ്യപ്പെട്ടത്. കേദാർനാഥ് സിനിമ വീണ്ടും സെൻസർ ബോർഡ് സൂക്ഷ്മമായി കണ്ട് പരിശോധിക്കണമെന്നും പരാതിയിലുണ്ടായിരുന്നു. ചിത്രം ലൗ ജിഹാദിനും ഹിന്ദു മതത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Also read: വിലക്ക് ഭീഷണികള്‍ ഒരു ഭാഗത്ത്: കേദാര്‍നാഥിന്റെ ട്രെയിലര്‍ എത്തി 

പക്ഷെ പരാതിക്കാരുടെ അപേക്ഷ നിരസിച്ച കോടതി കേദാർനാഥിനെ ചുറ്റിയുള്ള സിനിമയിൽ കേദാർനാഥ് കാണിക്കുന്നതിൽ അപാകതയില്ലെന്ന് ചൂണ്ടി കാട്ടി. മധുരൈയെ പറ്റി സിനിമയെടുക്കുകയാണെങ്കിൽ മധുരൈ ക്ഷേത്രവുമുണ്ടാകുമെന്നും അത് പോലെ തന്നെയാണ് കേദാർനാഥ് സിനിമയെന്നും സിനിമയുടെ നിർമാതാവിനെ പ്രതിനിധീകരിച്ച അഡ്വക്കറ്റ് പ്രസാദ് ദഖേഫൽക്കാർ കോടതിയിൽ പറഞ്ഞു.

Also read: പ്രളയത്തിലെ പ്രണയം പറഞ്ഞ് കേദാർനാഥ് ടീസർ 

2012 ൽ ഓ മൈ ഗോഡ് എന്ന ചിത്രത്തിലെ ശ്രീകൃഷ്ണനെ കുറിച്ച് കേസ് ഫയൽ ചെയ്തു, 2014 ആമിർ ഖാൻ ചിത്രം പി.കെ യിൽ ‘ദൈവമനുഷ്യനെ’ കാണിച്ചെന്ന് കാണിച്ച് ചിലർ എതിർപ്പുമായി രംഗത്ത് വന്നു. ഉത്തർ പ്രദേശ് സർക്കാർ സൈഫ് അലി ഖാൻ, ദീപിക പദുകോൺ ചിത്രം ആരാക്ഷണ്‍ നിരോധിച്ച് രംഗത്തെത്തി. പക്ഷെ സുപ്രീം കോടതി ശക്തമായ പിന്തുണയാണ് അന്ന് നൽകിയത്. മാത്രമല്ല സെൻസർ ബോർഡ് ഒരു ചിത്രത്തിന് അനുവാദം തന്നാൽ പിന്നെ അതിൽ കോടതിക്ക് ഇടപെടാൻ അവകാശമില്ലയെന്നും അഡ്വക്കറ്റ് പ്രസാദ് ദഖേഫൽക്കാർ കോടതിയിൽ പറഞ്ഞു.

സെൻസർ ബോർഡിനെ പ്രതിനിധീകരിച്ച അഡ്വക്കേറ്റ് അദ്വൈത് സേത്ന സിനിമ മുഴുവൻ സൂക്ഷമമായി കണ്ടതാണെന്നും എവിടെയെല്ലാം തിരുത്തണം അവിടെയെല്ലാം അതിന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അതെല്ലാം മാറ്റിയതിന് ശേഷം മാത്രമാണ് യു/എ സർട്ടിഫിക്കറ്റ് നൽകിയതെന്നും പറഞ്ഞു.

Also read: ‘കേദാര്‍നാഥ്’ നിരോധിക്കണമെന്ന് ബി.ജെ.പി

‘2000 സ്‌ക്രീനുകളിലാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. 63 കോടിക്ക് മുകളിൽ ചിത്രത്തിന് വേണ്ടി ചെലവഴിച്ചു, എട്ട് കട്ടുകൾക്ക് ശേഷം ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകിയത്. സിനിമ തുടങ്ങുന്നതിന് മുൻപ് ചിത്രം സാങ്കല്പികമാണെന്നും ഒരു തരത്തിലും ദൈവത്തിനെ അപമാനകരമായി ചിത്രീകരിച്ചിട്ടില്ലെന്നും കാണിക്കണം. മുഖ്യ കഥാനായകൻ താമസിക്കുന്ന ഗൗരി കുണ്ടിലാണ് സിനിമ ചിത്രീകരിച്ചത്. നായകനായ മൻസൂറായി അഭിനയിക്കുന്ന സുശാന്ത് സിങ് രജ്പുത് ക്ഷേത്രത്തിലേക്ക് ആളുകളെ എത്തിക്കുന്ന പോർട്ടറുടെ വേഷത്തിലാണ് ചിത്രത്തിലുള്ളത്, നായിക ഹിന്ദു മതത്തിൽ പെട്ടവളാണ്, എല്ലാ ചിത്രങ്ങളിലെയും പോലെ ഒരു വില്ലൻ കഥാപാത്രവുമുണ്ട്. ഇതാദ്യമല്ല ഇത് പോലൊരു ആംഗിളിൽ ഒരു സിനിമ കഥ പറയുന്നത്. സിനിമയുടെ 99 ശതമാനവും പ്രണയമാണ് കാണിക്കുന്നത്. ഛായാഗ്രഹണ സ്വാതന്ത്രമുപയോഗിച്ച് 2013 ലെ പ്രളയവും കാണിച്ചിട്ടുണ്ട്.'

സിനിമയുടെ ട്രെയ്‌ലർ സർട്ടിഫിക്കേഷനയക്കും മുൻപ് തന്നെ ഓൺലൈനിൽ പുറത്തു വിട്ടെന്ന പെറ്റിഷണറുടെ പരാതി പക്ഷെ സിനിമാട്ടോഗ്രഫി ആക്ടിൽ ഉൾപ്പെടുന്നതല്ല എന്ന് പറഞ്ഞു കോടതി മടക്കിയയച്ചു. സാറ അലി ഖാനും സുശാന്ത് സിങ് രജ്പുതും മുഖ്യ കഥാപാത്രങ്ങളാവുന്ന കേദാർനാഥ് നാളെയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Also read: വിരഹവും പ്രണയവും പെയ്ത് കേദാര്‍നാഥിലെ പാട്ട്