LiveTV

Live

Entertainment

ടെക്നീഷ്യന്‍മാര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ മണികര്‍ണിക പ്രമോട്ട് ചെയ്യില്ലെന്ന് കങ്കണ

സിനിമയിലെ തൊഴിലാളികളുടെയും ടെക്‌നീഷ്യന്മാരുടെയും അധ്വാനത്തെ വില കുറച്ച് കാണുകയാണെന്നും ഇത്തരം പ്രവണതകൾ താൻ വെച്ചുപൊറിപ്പിക്കില്ലെന്നും കങ്കണ പറഞ്ഞു

ടെക്നീഷ്യന്‍മാര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ മണികര്‍ണിക പ്രമോട്ട് ചെയ്യില്ലെന്ന് കങ്കണ

ടെക്നീഷ്യന്‍മാര്‍ക്ക് പണം നൽകിയില്ലെങ്കിൽ ‘മണികർണിക : ദി ക്വീൻ ഓഫ് ഝാൻസി’ പ്രമോട്ട് ചെയ്യില്ലെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട്. സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിലും മറ്റ് പ്രീ/പോസ്റ്റ് പ്രൊഡ്ക്ഷൻ ജോലികൾ ചെയ്തവർക്കും ഇതുവരെ ശമ്പളം നൽകിയിട്ടില്ലെന്ന വാർത്തകൾ പുറത്തു വന്നതിന് ശേഷമാണ് കങ്കണയുടെ പ്രസ്താവന.

ടെക്നീഷ്യന്‍മാര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ മണികര്‍ണിക പ്രമോട്ട് ചെയ്യില്ലെന്ന് കങ്കണ

സിനിമയിലെ തൊഴിലാളികളുടെയും ടെക്‌നീഷ്യന്മാരുടെയും അധ്വാനത്തെ വില കുറച്ച് കാണുകയാണെന്നും ഇത്തരം പ്രവണതകൾ താൻ വെച്ചുപൊറിപ്പിക്കില്ലെന്നും കങ്കണ പറഞ്ഞു. ശരിക്കും അവര്‍ വാഴ്ത്തപ്പെടാത്ത നായകന്‍മാരാണ്. അവര്‍ക്ക് പ്രതിഫലം നല്‍കാത്തത് ശരിക്കും ദുഃഖമുണ്ടാക്കുന്നുവെന്നും കങ്കണം പറഞ്ഞു.

ടെക്നീഷ്യന്‍മാര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ മണികര്‍ണിക പ്രമോട്ട് ചെയ്യില്ലെന്ന് കങ്കണ

ജൂനിയർ ആർടിസ്റ്റുകൾ ഉൾപ്പെടെ സിനിമയ്ക്കായി പ്രവർത്തിച്ച നിരവധി പേർക്കായി 1.5 കോടിയോളം രൂപയാണ് ചിത്രത്തിന്റെ നിർമ്മാതാവ് നൽകാനുള്ളത്. എന്നാല്‍ ഈ ആരോപണങ്ങളെ നിര്‍മ്മാതാവ് കമാല്‍ ജെയിന്‍ നിഷേധിച്ചു. 70 ശതമാനത്തോളം ഇതുവരെ കൊടുത്തതായി അദ്ദേഹം പറഞ്ഞു. കങ്കണ ഝാന്‍സി റാണിയായി അഭിനയിക്കുന്ന ചിത്രമാണ് മണികര്‍ണിക. ചിത്രം അടുത്ത വര്‍ഷം ജനുവരി 25ന് തിയറ്ററുകളിലെത്തും.

ടെക്നീഷ്യന്‍മാര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ മണികര്‍ണിക പ്രമോട്ട് ചെയ്യില്ലെന്ന് കങ്കണ

Also read: ഹൃതികിനൊപ്പം ആരും ജോലി ചെയ്യരുത്; മീ ടുവില്‍ തുറന്നടിച്ച് കങ്കണ

Also read: എന്നെ വിധിക്കാന്‍ ആരാണ് അവര്‍ക്ക് അവകാശം കൊടുത്തത്; സോനം കപൂറിനെതിരെ ആഞ്ഞടിച്ച് കങ്കണ

Also read: “അയാളില്‍ നിന്ന് രക്ഷപ്പെടാന്‍ ബലംപ്രയോഗിക്കേണ്ടിവന്നു”; ക്വീന്‍ സംവിധായകനെതിരെ കങ്കണ