LiveTV

Live

Entertainment

ബിജു മേനോന്റെ നായികയായി സംവൃത സുനില്‍ തിരിച്ചുവരുന്നു

ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന സജീവ് പാഴൂരാണ്

ബിജു മേനോന്റെ നായികയായി സംവൃത സുനില്‍ തിരിച്ചുവരുന്നു

ഒരിടവേളക്ക് ശേഷം നടി സംവൃതാ സുനില്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ബിജു മേനോന്റെ നായികയായാണ് സംവൃതയുടെ രണ്ടാം വരവ്. ജി. പ്രജിത്ത് പേരിടാത്ത ചിത്രത്തിലാണ് സംവൃതയും ബിജുവും ഒന്നിക്കുന്നത്. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന സജീവ് പാഴൂരാണ്.

ബിജു മേനോന്റെ നായികയായി സംവൃത സുനില്‍ തിരിച്ചുവരുന്നു

2004ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് രസികനിലൂടെയാണ് സംവൃത നായികയാകുന്നത്. ആദ്യ ചിത്രം പരാജയമായിരുന്നെങ്കിലും സംവൃതയെ തേടി കൈ നിറയെ ചിത്രങ്ങളാണ് എത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള അവസരവും നടിക്ക് ലഭിച്ച. ചോക്ക്ലേറ്റ്, വാസ്തവം, നോട്ടം, റോബിന്‍ഹുഡ്, സ്വപ്ന സഞ്ചാരി, ഡയമണ്ട് നെക്ലേസ് തുടങ്ങിയവയാണ് സംവൃതയുടെ പ്രധാന ചിത്രങ്ങള്‍. 2013ല്‍ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.

ബിജു മേനോന്റെ നായികയായി സംവൃത സുനില്‍ തിരിച്ചുവരുന്നു

വിവാഹത്തോടെ സിനിമയില്‍ വിട്ടു നിന്ന സംവൃത ഈയിടെ ഒരു റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തിയിരുന്നു. പുറത്തിറങ്ങാന്‍ പോകുന്ന കാല്‍ച്ചിലമ്പ് എന്ന ചിത്രത്തിലും സംവൃത അഭിനയിച്ചിരുന്നു.