LiveTV

Live

Entertainment

തോളോട് ചേർന്ന് സ്വപ്നം സാധ്യമാക്കിയവര്‍ക്ക് നന്ദി; ഇനി ഇരുപത്തിയൊന്നാം നൂറ്റാണ്ട് സ്ക്രീനില്‍ കാണാം

വാക്കിലൊതുങ്ങാതെ സ്നേഹം ടോമിച്ചയനോടും, അപ്പുവിനോടും, നോബിളിനോടും, ആന്റണി ചേട്ടനോടും, മലയാളത്തിന്റെ വിസ്മയം ലാലേട്ടനോടും ഇവരാണ് ഈ സിനിമയുടെ കാരണക്കാർ..

തോളോട് ചേർന്ന് സ്വപ്നം സാധ്യമാക്കിയവര്‍ക്ക് നന്ദി; ഇനി ഇരുപത്തിയൊന്നാം നൂറ്റാണ്ട് സ്ക്രീനില്‍ കാണാം

രാമലീലക്ക് ശേഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അരുണ്‍ ഗോപിയുടെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു എന്നതും ഈ സിനിമയുടെ സവിശേഷതയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വേളയില്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയാണ് സംവിധായകന്‍. തോളോട് ചേർന്ന് സ്വപ്നം സാധ്യമാക്കി നൽകിയ എല്ലാരോടും നന്ദിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തോളോട് ചേർന്ന് സ്വപ്നം സാധ്യമാക്കിയവര്‍ക്ക് നന്ദി; ഇനി ഇരുപത്തിയൊന്നാം നൂറ്റാണ്ട് സ്ക്രീനില്‍ കാണാം

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഇന്ന് രാവിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന നമ്മുടെ സിനിമയുടെ പാക്ക് അപ്പ് ആയിരുന്നു എന്റെ രണ്ടാമത്തെ(സംവിധാനം) എന്റെ ആദ്യത്തെ(എഴുത്തു)സിനിമ.!!! എല്ലാരോടും നന്ദി മാത്രം തോളോട് ചേർന്ന് സ്വപ്നം സാധ്യമാക്കി നൽകിയ എല്ലാരോടും..!!! വാക്കിലൊതുങ്ങാതെ സ്നേഹം ടോമിച്ചയനോടും, അപ്പുവിനോടും, നോബിളിനോടും, ആന്റണി ചേട്ടനോടും, മലയാളത്തിന്റെ വിസ്മയം ലാലേട്ടനോടും ഇവരാണ് ഈ സിനിമയുടെ കാരണക്കാർ..!! നന്ദി..!! പ്രൊഡക്ഷനിലെ ബിജുവിൽ തുടങ്ങി എന്തിനും ഏതിനും വലം കൈ ആയി നിന്ന പാർത്ഥനും ഷിഹാബിനോടുമൊക്കെ നന്ദിയിൽ ഒതുക്കാൻ കഴിയില്ല എന്ന് അറിയാം..!! എന്നെക്കാളേറെ ഈ സിനിമയ്ക്കായി നെട്ടോട്ടം ഓടിയ എന്റെ ടീം പാർത്ഥൻ, ബാലു, അമൃത്, ലാൽ, ആരോൺ, ഓസ്റ്റിൻ, ശിവറാം, ആൻമി, അന്നു, സജിത്ത് നിങ്ങളെ ഹൃദയത്തോട് ചേർക്കുന്നു..!! ഇനി ഒരു കാത്തിരിപ്പാണ് അഭിനന്ദനും ഞാനും ജോസഫ് നെല്ലിക്കലും പീറ്റർ ഹെയ്‌നും ലിബിനും ധന്യയുമൊക്കെ മനസ്സ് അറിഞ്ഞു ചെയ്ത ഈ സിനിമ വിവേക് ഹർഷനിലൂടെ ഗോപി സുന്ദറിലൂടെ രംഗനാഥ് രവിയിലൂടെ പൂർണമായി വെള്ളിത്തിരയിലെത്താൻ..!! കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ..പ്രാർത്ഥനയോടെ..

സ്നേഹത്തോടെ അരുൺ ഗോപി

തോളോട് ചേർന്ന് സ്വപ്നം സാധ്യമാക്കിയവര്‍ക്ക് നന്ദി; ഇനി ഇരുപത്തിയൊന്നാം നൂറ്റാണ്ട് സ്ക്രീനില്‍ കാണാം

ഇന്ന് രാവിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന നമ്മുടെ സിനിമയുടെ പാക്ക് അപ്പ് ആയിരുന്നു എന്റെ രണ്ടാമത്തെ(സംവിധാനം) എന്റെ...

Posted by Arun Gopy on Friday, November 30, 2018

Also read: ഇരുപതാം നൂറ്റാണ്ടില്‍ അച്ഛന്മാരെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മക്കളാണ്

Also read: ഇത് പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട്