LiveTV

Live

Entertainment

സഖാവിനെ പ്രണയിച്ച പെണ്‍കുട്ടി; ഹൃദയം തൊട്ട് ഏയ് മാഷെ ഷോര്‍ട്ട് ഫിലിം

30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട് ഫിലിം യു ട്യൂബ് ട്രന്‍ഡിംഗിലും ഇടംപിടിച്ചിട്ടുണ്ട്. 

സഖാവിനെ പ്രണയിച്ച പെണ്‍കുട്ടി; ഹൃദയം തൊട്ട് ഏയ് മാഷെ ഷോര്‍ട്ട് ഫിലിം

സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ് ഏയ് മാഷെ എന്ന ഹ്രസ്വചിത്രം. കലാലയ രാഷ്ട്രീയവും പ്രണയവുമെല്ലാം ചര്‍ച്ച ചെയ്യുന്ന ഈ ഷോര്‍ട്ട് ഫിലിം ഒരു സിനിമ പോലെ മനോഹരമാണ്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട് ഫിലിം യു ട്യൂബ് ട്രന്‍ഡിംഗിലും ഇടംപിടിച്ചിട്ടുണ്ട്.

സജില്‍ മംമ്പാടാണ് ഹ്രസ്വചിത്രത്തിന്റെ സംവിധാനം . വിപിന്‍ ബാലനാണ് ‘എയ് മാഷെ’ എന്ന ഹ്രസ്വചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദില്‍ന പ്രവീണിന്റെതാണ് കഥ. സംഗീതം ജിഷ്ണു സുനില്‍. ക്യാമറ-ജസിന്‍ ജസീല്‍. റംഷീദ് മമ്പാട്, ബാബു പോള്‍ തുരുത്തി അങ്കമാലി എന്നിവര്‍ ചേര്‍ന്നാണ് ഏയ് മാഷെ നിര്‍മ്മിച്ചിരിക്കുന്നത്.