കായംകുളം കൊച്ചുണ്ണിക്ക് പിന്നാലെ മിഖായേല്‍ വരുന്നു
ചിത്രത്തിന്റെ ഫസ്റ്റ് ലുക് നവംബര്‍ 20ാം തീയതി 7മണിക്ക് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നിവിന്‍.
ബോക്സ്ഓഫീസില്‍ കായംകുളം കൊച്ചുണ്ണിയുടെ പടയോട്ടത്തിന് ശേഷം ഗ്രേറ്റ് ഫാദറിന്റെ സംവിധായകന് ഹനീഫ് അദേനി അണിയിച്ചൊരുക്കുന്ന ചിത്രം മിഖായേലില്‍ നായകനായെത്തുകയാണ് നിവിന്‍ പോളി. കാവല്‍ മാലാഖ എന്ന ടാഗ് ലൈനോടെ പുറത്തുവരുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് ഉയര്‍ത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക് നവംബര്‍ 20ാം തീയതി 7മണിക്ക് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നിവിന്‍.
താരത്തിന്റെ ജന്മദിനത്തില് മമ്മൂട്ടി റിലീസ് ചെയ്ത മിഖായേലിന്റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് മിഖായേൽ. ആന്റോ ജോസഫാണ് നിര്‍മ്മാണം. സിദ്ധീഖ്, മഞ്ജിമ മോഹന്‍, ശാന്തികൃഷ്ണ,കലാഭവന്‍ ഷാജോണ്‍, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റ് താരങ്ങള്‍.
മികച്ച ആക്ഷന്‍ ചിത്രം ആയിരിക്കും മിഖായേല്‍ എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പൊലീസ് സ്റ്റേഷനില്‍ തല്ല് കൊള്ളുന്ന നിവിനാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. തല്ലിന് ശേഷം പെയ്ന് കില്ലര്‍ മരുന്ന് ഏഴുതി കൊടുക്കുന്ന പൊലീസുകാരന് ഇതിലും ഡോസുള്ളത് ഞാന്‍ എഴുതുന്നുണ്ടെന്ന എന്ന മാസ് ഡയലോഗും പറഞ്ഞാണ് നായകന് സ്റ്റേഷന് വിടുന്നത്.