LiveTV

Live

Entertainment

രണ്ടാമൂഴം കേസ്: ശ്രീകുമാര്‍ മേനോന്‍റെ ആവശ്യം കോടതി തള്ളി; ആര്‍ബിട്രേറ്ററെ നിയോഗിക്കില്ല

കേസ് അടുത്ത മാസം 7ന് പരിഗണിക്കും

രണ്ടാമൂഴം കേസ്: ശ്രീകുമാര്‍ മേനോന്‍റെ ആവശ്യം കോടതി തള്ളി; ആര്‍ബിട്രേറ്ററെ നിയോഗിക്കില്ല

രണ്ടാമൂഴം കേസില്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. ആര്‍ബിട്രേറ്ററെ നിയോഗിക്കേണ്ട കാര്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നും കോടതി അറിയിച്ചു. അടുത്ത മാസം ഏഴാം തിയ്യതി കേസ് വീണ്ടും പരിഗണിക്കും

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചേല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.ടി വാസുദേവന്‍ നായര്‍ കേസ് ഫയല്‍ ചെയ്തത്. പ്രശ്ന പരിഹാരത്തിന് കോടതി ആര്‍ബിട്രേറ്ററെ ചുമതലപ്പെടുത്തണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കോടതിയോട് ആവശ്യപെട്ടിരുന്നു. എന്നാല്‍ ആര്‍ബിട്രേറ്ററെ ചുമതലപെടുത്തരുതെന്ന് എം.ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു.

കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതിയിലാണ് കേസ് നടക്കുന്നത്. മധ്യസ്ഥനില്ലാതെ കോടതി നടപടികള്‍ മുനോട്ടുപോകുന്നതോടെ സിനിമ ഇറങ്ങാന്‍ ഇനിയും ഏറെ വൈകുമെന്ന് ഉറപ്പായി.